17/4/23
തിരുവനന്തപുരം: വന്ദേ ഭാരത് എക്‌സ്‌പ്രസിന്റെ പരീക്ഷണ തിരുവനന്തപുരത്ത് നിന്നും പുലര്‍ച്ചെ 5.10ഓടെ ആരംഭിച്ചു.49മിനിട്ടുകൾ കൊണ്ട് (5.59ന്) കൊല്ലം പിന്നിട്ടു. ഇനി കോട്ടയമാണ് അടുത്ത സ്‌റ്റേഷന്‍. എട്ട് സ്‌റ്റോപ്പുകള്‍ പിന്നിട്ട് 12.10ഓടെ കണ്ണൂരില്‍ എത്തിച്ചേരാനാണ് ലോക്കോ പൈലറ്റുമാര്‍ക്ക് ദക്ഷിണ റെയില്‍വെ നല്‍കിയിരിക്കുന്ന നിര്‍ദ്ദേശം. ആകെ ഏഴ് മണിക്കൂറാണ് ഇതിനായെടുക്കുക.
കണ്ണൂരില്‍ എത്തിയശേഷം 12.20ഓടെ തിരികെ തിരുവനന്തപുരത്തേക്ക് പുറപ്പെടും. ഏഴ് മണിക്കൂര്‍ കൊണ്ട് തിരുവനന്തപുരത്തെത്തും. ട്രെയിനിന്റെ സ്‌റ്റോപ്പുകള്‍, ഷെഡ്യൂള്‍, നിരക്ക് എന്നിങ്ങനെ കാര്യങ്ങളില്‍ ഔദ്യോഗിക പ്രഖ്യാപനം ഇതുവരെയുണ്ടായിട്ടില്ല. ഇന്ന് പ്രഖ്യാപിച്ചേക്കുമെന്നാണ് കരുതുന്നത്. ഈമാസം 25ന് പ്രധാനമന്ത്രി നരേന്ദ്ര മോദി കേരളസന്ദര്‍ശനത്തില്‍ ഫ്ളാഗ് ഓഫ് ചെയ്‌ത് കേരളത്തിന്റെ ആദ്യത്തേതും ദക്ഷിണേന്ത്യയില്‍ മൂന്നാമത്തേതുമായ വന്ദേഭാരത് സര്‍വീസ് ആരംഭിക്കുമെന്നാണ് തീരുമാനിച്ചിരിക്കുന്നത്.