വന്ദേ ഭാരത് തീവണ്ടി സർവീസിൽ റെക്കോർഡ് വരുമാനം,6ദിവസം കൊണ്ട് 2.7കോടി വരുമാനം1 min read

6/5/23

തിരുവനന്തപുരം :വന്ദേ ഭാരത് തീവണ്ടി സർവീസിൽ റെക്കോർഡ് വരുമാനം.

ഏപ്രില്‍ 28ന് സര്‍വീസ് ആരംഭിച്ചതു മുതല്‍ മേയ് 3 വരെ വന്ദേഭാരത് ട്രെയിനിന് ടിക്കറ്റ് ഇനത്തില്‍ ലഭിച്ച കണക്കുകള്‍ പുറത്തുവന്നു. ആറു ദിവസം കൊണ്ട് 2.7 കോടി രൂപയാണ് ടിക്കറ്റിനത്തില്‍ ലഭിച്ചത്. തിരുവനന്തപുരത്ത് നിന്ന് കാസര്‍കോട്ടേക്കും തിരിച്ചുമാണ് വന്ദേഭാരത് എക്സ്പ്രസ് സര്‍വീസ് നടത്തുന്നത്.

ഈ കാലയളവില്‍ 31412 ബുക്കിംഗാണ് ട്രെയിനിന് ലഭിച്ചത്. 27000 പേര്‍ ട്രെയിനില്‍ യാത്ര ചെയ്തു. 1128 സീറ്റുകളുള്ള ട്രെയിനില്‍ ഏറ്റവും കൂടുതല്‍ പേരും യാത്ര ചെയ്തത് എക്സിക്യുട്ടിവ് ക്ലാസിലാണ്. മേയ് 14 വരെയുള്ള ടിക്കറ്റുകള്‍ എല്ലാം ബുക്കു ചെയ്ത് കഴിഞ്ഞതായി റെയില്‍വേ അറിയിച്ചു.

കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്കുള്ള ട്രിപ്പിനാണ് ഏറ്റവും കൂടുതല്‍ വരുമാനം ലഭിച്ചത്. 1.17 കോടി രൂപ. തിരുവനന്തപുരത്ത നിന്ന് കാസര്‍കോട്ടേക്കുള്ള ട്രിപ്പിന് ലഭിച്ചത് 1.10 കോടി രൂപയുമാണ്. 1024 ചെയര്‍കാര്‍ സീറ്റുകളും 104 എക്സിക്യുട്ടീവ് ക്ലാസ് സീറ്റുകളുമാണ് ട്രെയിനില്‍ ഉള്ളത്. ചെയര്‍കാറില്‍ തിരുവനന്തപുരം കാസര്‍കോട് യാത്രയ്ക്ക് 1590 രൂപയും എക്സിക്യുട്ടീവ് ക്ലാസില്‍ 2880 രൂപയുമാണ് ടിക്കറ്റ് നിരക്ക്. കാസര്‍കോട്ട് നിന്ന് തിരുവനന്തപുരത്തേക്ക് ചെയര്‍കാറില്‍ 1520 രൂപയും എക്സിക്യുട്ടീവ് ക്ലാസില്‍ 2815 രൂപയുമാണ് നിരക്ക്. ഭക്ഷണത്തിന്റെ നിരക്കും കൂടി ചേര്‍ത്താണിത്. ടിക്കറ്റ് ബുക്ക് ചെയ്യുമ്പോള്‍ ഭക്ഷണം ഒഴിവാക്കാന്‍ അവസരമുണ്ട്. മൂന്ന് നേരം ഭക്ഷണം ഉള്‍പ്പെടുന്നതാണ് ടിക്കറ്റ് നിരക്ക് കൂടാന്‍ കാരണം. മടക്കയാത്രയില്‍ രണ്ടുനേരം ഭക്ഷണം ഉള്ളതിനാല്‍ ടിക്കറ്റ് നിരക്ക് കുറയും ഏപ്രില്‍ 25ന് തിരുവനന്തപുരത്ത് നടന്ന ചടങ്ങില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയാണ് ട്രെയിന്‍ ഫ്ലാഗ് ഓഫ് ചെയ്തത്,

Leave a Reply

Your email address will not be published. Required fields are marked *