തിരുവനന്തപുരം :സാമൂഹ്യ സേവനം, കായികരംഗം, പ്രതികൂല സാഹചര്യങ്ങളെ അതിജീവിച്ച് ജീവിത വിജയം നേടിയ വനിത, സ്ത്രീകളുടെയും കുട്ടികളുടെയും ശാക്തീകരണം, വിദ്യാഭ്യാസ ശാസ്ത്ര സാങ്കേതിക മേഖലകളിൽ വ്യക്തി മുദ്ര പതിപ്പിച്ചവർ എന്നിങ്ങനെ അഞ്ച് മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകൾക്ക് ‘വനിതാരത്‌ന’ പുരസ്‌കാരം നൽകുന്നു. ഒരു ലക്ഷം രൂപയും ശില്പവും പ്രശസ്തി പത്രവും അടങ്ങുന്നതാണ് പുരസ്‌കാരം. ഈ മേഖലകളിൽ പ്രാവീണ്യം തെളിയിച്ച വനിതകളുടെ നോമിനേഷനും വിശദവിവരവും മറ്റ് വ്യക്തികൾ, സ്ഥാപനങ്ങൾ, സംഘടനകൾ എന്നിവ മുഖേന ഫെബ്രുവരി അഞ്ചിനകം ജില്ലാ വനിതാ-ശിശു വികസന ഓഫീസിൽ ലഭ്യമാക്കണം. വൈകി ലഭിക്കുന്ന നോമിനേഷനുകൾ അവാർഡിനായി പരിഗണിക്കുന്നതല്ലെന്ന് ജില്ലാ വനിതാ-ശിശു വികസന ഓഫീസർ അറിയിച്ചു. കൂടുതൽ വിവരങ്ങൾക്ക് 0471 2969101, ഇ-മെയിൽ-dwcdotvpm@gmail.com