തിരുവനന്തപുരം :വട്ടിയൂർക്കാവ് സമരത്തിന്റെ 85 -)o വാർഷികം ഇന്ത്യൻ കിസാൻ കോൺഗ്രസ് ബ്രിഗേഡ് – കേരള സംസ്ഥാന കമ്മിറ്റിയുടെ ആഭിമുഖ്യത്തിൽ ആചരിച്ചു.
ദിവാൻ സി.പി രാമസ്വാമി അയ്യരുടെ നിരോധനാജ്ഞ ലംഘിച്ചുകൊണ്ട് അഡ്വ.എൻ കുഞ്ഞൻ നാടാരുടെ നേതൃത്വത്തിൽ തിരുവിതാംകൂർ സ്റ്റേറ്റ് കോൺഗ്രസ് സമരഭടന്മാർ നടത്തിയ വട്ടിയൂർക്കാവ് സമരം ഇന്ത്യൻ സ്വാതന്ത്ര്യസമരചരിത്രത്തിലെ ചരിത്രമുഹൂർത്തങ്ങളിൽ ഒന്നാണെന്ന് കെ.പി.സി.സി സെക്രട്ടറി അഡ്വ. സി.ആർ. പ്രാണകുമാർ പ്രസ്താ വിച്ചു.
ഇന്ത്യൻ വ്യാപാരി വ്യാവസായി കോൺഗ്രസ് – കേരള പ്രസിഡന്റ് ഡോ. പാളയം അശോക്, ഇന്ത്യൻ കിസാൻ കോൺഗ്രസ് കേരള സംസ്ഥാന പ്രസിഡന്റ് എം. ജെ. ബോസ് ചന്ദ്രൻ, ജനറൽ സെക്രട്ടറി കെ. കെ. അജയലാൽ നാടാർ, സജീവ് മുരളി, ആലത്തൂർ നിക് സൻ, ഡോ. തിമോത്തി എന്നി വർ പ്രസംഗിച്ചു.