26/3/23
വയനാട് :എങ്ങാനും ഉപ തെരഞ്ഞെടുപ്പ് ഉണ്ടായാൽ സീറ്റ് ഉറപ്പിക്കാൻ BDJS ഇറങ്ങി.
വയനാട് സീറ്റ് തങ്ങള്‍ക്ക് വേണമെന്ന് കേരള എന്‍ഡിഎയിലെ സഖ്യകക്ഷിയായ ബിഡിജെഎസ് ആവശ്യപ്പെട്ടു. ഉപതെരഞ്ഞെടുപ്പില്‍ പ്രഖ്യാപിച്ചാല്‍ വയനാട് സീറ്റല്‍ ബിഡിജെഎസ് സ്ഥാനാര്‍ത്ഥി മത്സരിക്കുമെന്ന് പാര്‍ട്ടി തീരുമാനം.
ബിഡിജെഎസ് സംസ്ഥാന അധ്യക്ഷന്‍ തുഷാര്‍ വെള്ളാപ്പള്ളി കേന്ദ്ര നേതൃത്വത്തെ നേരിട്ട് കണ്ട് ചര്‍ച്ച നടത്തും. ഇന്ന് ഡല്‍ഹിയില്‍ ജെ.പി നദ്ദയുമായി ബിഡിജെഎസ് നേതാക്കളുടെ കൂടിക്കാഴ്ച നടന്നിരുന്നു. 2019 ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ രാഹുലിനെതിരെ വയനാട്ടില്‍ മത്സരിച്ചത് തുഷാര്‍ വെള്ളാപ്പള്ളിയായിരുന്നു.അന്ന് 59,816വോട്ട് നേടി. രാഹുൽ 7,06,367വോട്ട് നേടുകയും 4,31,770 വോട്ടിന്റെ ഭൂരിപക്ഷത്തിൽ വിജയിക്കുകയും ചെയ്തു. ആ സീറ്റിലാണ് തുഷാറിന്റെ കണ്ണ്.
ഒരിക്കലും ജയിക്കില്ലെന്ന് ഉറപ്പുള്ള സീറ്റ് തങ്ങൾക്ക് തന്നെ വേണമെന്ന് തുഷാർ ആവശ്യപ്പെടാനുള്ള കാരണമെന്ത്..
പിന്നിൽ സാക്ഷാൽ തുഷാറിന്റെ രാഷ്ട്രീയ തന്ത്രമാണെന്ന് പറയാം. ദിവസങ്ങൾക്കു മുൻപ് എൽ ഡി ഫ്, യുഡിഫ് കക്ഷികൾ കൈയും നീട്ടി നിൽക്കയാണെന്ന പരാമർശം കേരളത്തിലെ ബിജെപിക്കുള്ള സൂചനയായിരുന്നു. കേരള നേതാക്കളെ കൂട്ടാതെ കേന്ദ്ര നേതാക്കളോട് മാത്രം ചേർന്നു നിൽക്കുന്ന bdjs കേരള ബിജെപി ശക്തമായ താക്കീത് നൽകുന്നു.
പൊതുവെ കോൺഗ്രസ് അനുകൂല മണ്ഡലമാണ് വയനാട്. അഭ്യൂഹങ്ങൾ പോലെ പ്രിയങ്ക യാണ് സ്ഥാനാർഥി യെങ്കിൽ ഇപ്പോഴത്തെ സാഹചര്യത്തിൽ രാഹുലിനെക്കാൾ ഭൂരിപക്ഷത്തിൽ പ്രിയങ്ക വിജയിക്കാനാണ് സാധ്യത. ഈ സത്യം BDJS ന് അറിയാമെങ്കിലും ഉറച്ച സീറ്റാക്കി വയനാടിനെ മാറ്റുകയാണ് തുഷാറിന്റെ ലക്ഷ്യം.