തിരുവനന്തപുരം :പട്ടികജാതി വികസന വകുപ്പ് പണം മുടക്കി കായിക വകുപ്പിന്റെയും വിദ്യാഭ്യാസ വകുപ്പിന്റെയും പി ന്തുണയിൽ വെള്ളായണി കാർഷിക കോളേജിന്റെ ഭൂമിയിൽ പ്രവർത്തിക്കുന്ന ശ്രീ അയ്യൻകാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിൽ നടക്കുന്ന അനീതിയും അഴിമതിയും വിവേചനവും തിരിച്ചറിഞ്ഞ രക്ഷകർത്താക്കളും വിദ്യാർത്ഥികളും പൊതുപ്രവർത്തകരും രംഗത്ത്.
വർഷാവർഷം കോടിക്കണക്കിനു രൂപ പട്ടികജാതി പട്ടികവർഗ വികസനത്തിനായി ബഡ്ജറ്റിൽ വകയിരുത്തിയിട്ടും ഈ വിഭാഗങ്ങളുടെ സമഗ്രമായ പുരോഗതി കാണുവാൻ സാധിക്കുന്നില്ല എല്ലാ പദ്ധതികളും പാക്കേജുകളും അഴിമതിയിലേക്കും കെടുകാര്യസ്ഥതയിലേക്കുമാണ് എത്തിച്ചേരുന്നത് . പട്ടികവർഗ വിഭാഗ ങ്ങൾ ഈ പദ്ധതികളുടെ പേരിൽ പൊതുസമൂഹത്തിന് മുന്നിൽ അപഹാസ്യരാവുകയും ചെയുന്നു. ഉന്നതിയിൽ നടന്നിട്ടുള്ള നടന്നുകൊണ്ടിരിക്കുന്ന തട്ടിപ്പുകളെക്കാൾ ഭീകരമാണ് ശ്രീ അയ്യൻകാളി എം ആർഎസ്സിൽ ന ടന്നുകൊണ്ടിരിക്കുന്നത്. പട്ടികവർഗ വികസന വകുപ്പിന് കീഴിൽ പ്രവർത്തിക്കുന്ന പ്രസ്തുത സ്ഥാപനം ചില ഉന്നത ഉദ്യോഗസ്ഥരുടെ ഇടപെടൽ മൂലം ഇന്ന് തകർച്ചയുടെ വക്കിലാണ് . കൃത്യമായ അന്വേഷണം ഈ സ്ഥാപനം കേന്ദ്രീകരിച്ചു നടക്കേണ്ടതുണ്ട് . പട്ടികജാതി വിഭഗങ്ങളുടെ പേരിൽ നീക്കിവയ്ക്കപ്പെടുന്ന ഫണ്ടുകൾ പ്രസ്തുത വിഭാഗങ്ങളുടെ ഉന്നമനത്തിനെന്നു വരുത്തിത്തീർത്തു ഫണ്ടുകൾ വകമാറ്റുകയും അനധികൃതമായി കൈക്കലാക്കുകയും ചെയ്യുന്നവരെ നിയമത്തിനു മുന്നിൽ കൊണ്ടുവരികയും മാതൃക പരമായി ശിക്ഷിക്കുകയും വേണം. ടി സ്കൂളിനെ തകർത്തുകൊണ്ട് ഇവിടെ പഠിക്കുന്ന വിദ്യാർത്ഥി കളുടെ ഭാവി തകർക്കാൻ ശ്രമിക്കുന്നവരെ നിയമത്തിനുമുന്നിൽ കൊണ്ടുവരിക എന്നതാണ് ഇവരുടെ ആവശ്യം.
രക്ഷകർത്താക്കളുടെയും, പൊതു പ്രവർത്തകരുടെയും പ്രധാന ആരോപണങ്ങൾ
ഈ സ്കൂളിൽ നിന്നും പത്താം ക്ലാസ് പാസായ വിദ്യാർത്ഥികൾക്ക് പ്ലസ് വണ്ണിന് അഡ്മിഷൻ കൊടുക്കാതെ അവഗണിക്കുന്നു.
അധ്യാപകരെ സർക്കാർ ഉത്തരവിനെ ലംഘിച്ചുകൊണ്ട്കൂ ട്ടത്തോടെ സ്ഥലം മാറ്റി
അധ്യാപകർക്ക് താമസിക്കാൻ കോട്ടേഴ്സ് കൊടുക്കാത്തതിനാൽ കൂടുതൽ അധ്യാപകരും മാറിപ്പോകുന്നു.
കുട്ടികളെ മാനസികമായും ശാരീരികമായും ചില പരിശീലകർ പീഡിപ്പിക്കുന്നു.
കുട്ടികളുടെ കായിക മികവ് അനുസരിച്ചുള്ള പരിശീലകരെ നിയമിക്കുന്നില്ല
കുട്ടികൾ അവർക്ക് ഇഷ്ടമുള്ള കായികം ഇനങ്ങളിൽ മികവ് തെളിയിച്ചിട്ടും മറ്റു കായിക ഇനങ്ങളിലേക്ക് വഴി തിരിച്ചു വിടുന്നു.യഥാസമയം സ്കൂളിന്റെ പ്രവർത്തനങ്ങളിൽ ഇടപെട്ടു കൊണ്ടിരുന്ന പിടിഎ കമ്മിറ്റി പിരിച്ചുവിട്ടു. KER നിർദ്ദേശത്തിന് എതിരാണത്.
പകരം തങ്ങളുടെ ഇഷ്ടത്തിന് പ്രവർത്തിക്കത്തക്ക നിലയിലുള്ള സ്കൂൾ സംരക്ഷണ സമിതി എന്ന അനധികൃത കമ്മിറ്റി ഉണ്ടാക്കിയിരിക്കുന്നു
കുട്ടികൾ താമസിക്കേണ്ട ഹോസ്റ്റലുകളിൽ താമസിക്കുവാൻ ചട്ടങ്ങൾ അനുസരിച്ചു താമസിക്കേണ്ട ജീവന ക്കരെ കൂടാതെ താൽക്കാലിക ജീവനക്കാരെയും പരിശീലകരെയും താമസിപ്പിച്ച് കുട്ടികൾക്ക് ബുദ്ധിമുട്ട് ഉണ്ടാക്കുന്നു.ഇത് നിയമ വിരുദ്ധമാണ്.
കുട്ടികളെയും രക്ഷകർത്താക്കളെയും പരസ്പരം തരംതിരിച്ച് കലഹം ഉണ്ടാക്കിക്കുന്നു
രക്ഷകർത്താക്കളോടും സാമൂഹ്യപ്രവർത്തകരോടും കുട്ടികളെ സംബന്ധിച്ച് മോശം പ്രചരണം നടത്തുന്നു
ഹോമോ സെക്സ് ആരോപിച്ച് കുട്ടികളെ മാനസികമായി തകർക്കുന്നു.
ചില ജീവനക്കാർ ഉപയോഗിക്കാൻ വേണ്ടി കൊണ്ടുവരുന്ന ലഹരി വസ്തുക്കൾ കുട്ടികളുടേതാണെന്ന് വരുത്തിത്തീർത്ത് അവരെ മാനസികമായി സമ്മർദ്ദത്തിൽ ആകുന്നു, ശാരീരിക ശിക്ഷണനടപടികൾക്കു വിധേയ
മാക്കുന്നു.
കുട്ടികൾക്ക് കൊടുക്കേണ്ടുന്ന പോഷക ആഹാരങ്ങളും ഭക്ഷണപദാർത്ഥങ്ങളും സർക്കാർ നിർദേശിക്കുന്ന അളവ് അനുസരിച്ച് കൊടുക്കുന്നില്ല.
വിദ്യാഭ്യാസ വകുപ്പും
സ്പോർട്സ് വകുപ്പും പട്ടികജാതി വികസന വകുപ്പും ഇറക്കിയിരിക്കുന്ന സർക്കുലറിന് വിപരീതമായാണ് സ്കൂൾ പ്രവർത്തിക്കുന്നത്.
സൂപ്രണ്ടും ചില താൽക്കാലിക ജീവനക്കാരും ചേർന്നാണ് ഈ അഴിമതിയും വിവേചനവും നടത്തിപ്പോരുന്നത്.
സ്കൂൾ കോമ്പൗണ്ടിലേക്ക് എത്തപ്പെടുന്ന ലഹരി വസ്തുക്കൾ ആരൊക്കെ മുഖേനയാണെന്ന് അറിഞ്ഞി ട്ടും സൂപ്രണ്ടും ചില ജീവനക്കാരും അവരെ സംരക്ഷിക്കുന്നു.
സ്കൂൾ ഇല്ലാതാക്കുക എന്ന ഗൂഢ ലക്ഷ്യത്തിന്റെ ഭാഗമായിട്ടാണ് കഴിഞ്ഞ 10 വർഷത്തിലധികമായി ഈ സ്കൂളിൽ നിന്നും ദേശീയതലത്തിൽ കായിക താരങ്ങളെ പരിശീലിപ്പിച്ചു ഉയർത്തിക്കൊണ്ടു വരാത്തത്.
സ്ഥലം വാങ്ങി പുതിയ കെട്ടിടം നിർമ്മിക്കുന്നതിന് സർക്കാർ പദ്ധതിയിൽ പണം അനുവദിച്ചിട്ടും അതിന് മുതിരാതെ സ്കൂൾ ഇല്ലാതാക്കുക എന്ന ലക്ഷ്യത്തോടുകൂടിയാണ് സൂപ്രണ്ടും ചില ജീവനക്കാരും പ്രവർത്തി ക്കുന്നത്.
ചില പട്ടികജാതി നേതാക്കളുടെ പിൻബലവും ഈ ഗൂഢാലോചനയ്ക്ക് പിന്നിലുണ്ട്.
മാനസികവും ശാരീരികവുമായി പീഡനമേറ്റ് ചില കുട്ടികൾ ആത്മഹത്യയ്ക്ക് ശ്രമിച്ചതായി ആരോപണമുണ്ട്.
നിലവിൽ ഇവിടെ പഠിക്കുന്ന കുട്ടികളുടെ രക്ഷകർത്താക്കളെ തെറ്റിദ്ധരിപ്പിച്ചു ശത്രുപക്ഷത്ത് നിർത്തിയാണ് ഈ ഗൂഢപ്രവർത്തനങ്ങൾ നടത്തിക്കൊണ്ടിരിക്കുന്നത്.
ജുഡീഷ്യൽ തലത്തിലുള്ള അന്വേഷണം നടത്തി മികച്ച കായികതാരങ്ങളെ സൃഷ്ടിച്ച ഈ സ്കൂൾ നിലനിർ ത്താൻ ആവശ്യമായ നടപടികളിലേക്ക് പോകേണ്ടതുണ്ട്.
തുടങ്ങിയവയാണ് പ്രധാന ആരോപണങ്ങൾ
കായിക കേരളത്തിന് മുതൽകൂട്ടാകേണ്ട ഭാവി തലമുറയെ വാർത്തെടുക്കാൻ ഈ കലാലയം നിലനിൽക്കേണ്ടതുണ്ട്. വിദ്യാഭ്യാസത്തിനായി സ്വന്തം ജീവിതം കൊണ്ട് മാതൃക കാണിച്ചു തന്ന മഹാത്മാ അയ്യങ്കാളിയുടെ നാമഥേയത്തിൽ സ്ഥാപിതമായ ഇനിയും ഒരുപാട് കായിക താരങ്ങൾ പിറവിയെടുക്കാൻ ഈ വിദ്യാലയം നിലനിർത്തിയേ മതിയാകൂ..
ശ്രീ. അയ്യങ്കാളി റസിഡൻഷ്യൽ സ്പോർട്സ് സ്കൂളിലെ അഴിമതി കഥകൾ തുടർന്നും ജനചിന്തയിലൂടെ