വെളുത്ത മധുരം. സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ഒരു ചിത്രം1 min read

 

സമൂഹത്തിലെ കൊടും വിഷങ്ങൾക്കെതിരെ ശക്തമായ മെസേജുമായി എത്തുകയാണ് വെളുത്ത മധുരം എന്ന ചിത്രം.വൈഖിരി ക്രീയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന ഈ ചിത്രം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ബി.എം. എൻ്റർടൈമെൻസ് ചിത്രം തീയേറ്ററിലെത്തിക്കും.

ആക്ടിവിസ്റ്റ് മീര എന്ന വ്യത്യസ്ത കഥാപാത്രമായി സ്വേതമേനോൻ എത്തുന്ന ചിത്രത്തിൽ,സന്തോഷ് കീഴാറ്റൂർ, സുധീർ കരമന എന്നിവരും പുതിയ മുഖവുമായി മാറ്റുരയ്ക്കുന്നു.
കുടുംബ സ്നേഹിയായ ഹരിദാസിൻ്റെ കഥയാണ് ചിത്രം പറയുന്നത്.ഹരിദാസ് വർഷങ്ങളായി കുടുംബം പുലർത്താൻ ഗൾഫിലായിരുന്നു. ഭാര്യക്കും, മക്കൾക്കും ഒപ്പം സന്തോഷകരമായ ജീവിതം നയിക്കാൻ അയാൾ നാട്ടിലെത്തി. മകൻ അഭിനവിനെ, എയ്ഡഡ് സ്കൂളിൽ ചേർത്തു. സ്കൂളിലെ പ്രധാന ഗ്യാംങ് ആയ ഹൃത്വിക് ജോണിൻ്റെ സംഘത്തിൽ അഭിനവ് എത്തപ്പെടുന്നു.ജോൺ അഭിനവിന് വെളുത്ത മധുരം എന്ന വൈറ്റ് ക്രിസ്റ്റൽ ഡ്രഗ് കൊടുക്കുന്നു. ഒറ്റത്തവണ ഉപയോഗിച്ചാൽ അഡിക്റ്റാവുന്ന വെളുത്ത മധുരം, അഭിനവിനെ പുതിയ മനുഷ്യനാക്കി മാറ്റി.ഹരിദാസിൻ്റെ ജീവിതം അതോടെ തകർന്ന് തരിപ്പിണമാവുകയായിരുന്നു.
യുവജിവിതങ്ങളെ തകർക്കുന്ന മയക്കുമരുന്ന് ഗ്യാംങിൻ്റെ ദുഷ്ട ചെയ്തികൾക്കെതിരെ ശബ്ദമുയർത്തുന്ന, വെളുത്ത മധുരം, നല്ലൊരു മെസേജ് നൽകുന്നതോടൊപ്പം, നല്ലൊരു എൻ്റർടൈനർ ചിത്രമായും മാറിയിരിക്കുന്നു.

വൈഖിരി ക്രിയേഷൻസിനു വേണ്ടി ശിശിരസതീശൻ നിർമ്മിക്കുന്ന വെളുത്ത മധുരം ജിജു ഓറപ്പടി സംവിധാനം ചെയ്യുന്നു.ക്യാമറ – ശ്രീക്കുട്ടൻ, എഡിറ്റിംഗ് – ജിബീഷ് ഗുരുവായൂർ, ഗാനങ്ങൾ – വൈശാഖ് സുഗുണൻ, ജിതിൻ ദേവസ്യ, സംഗീതം – ഷൈജു പള്ളിക്കുന്ന്, ആലാപനം – വിനീത് ശ്രീനിവാസൻ ,പ്രൊഡക്ഷൻ കൺട്രോളർ- വിനു.കെ.നായർ, പി.ആർ.ഒ- അയ്മനം സാജൻ, വിതരണം -ബി.എം.എൻ്റെർടൈമെൻസ്

സുധീർ കരമന, ശ്വേത മേനോൻ ,സന്തോഷ് കീഴാറ്റൂർ, സൂര്യ കിരൺ, ദിനേശ് പണിക്കർ ,സഫ്സാന ലക്ഷ്മി, നിഷാസാരംഗ്, നവതി കാർത്തി എന്നിവർ അഭിനയിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *