വെമ്പായം:വെമ്പായം പഞ്ചായത്ത് അവിശ്വാസത്തെ പിന്തുണച്ചതിൽ വിശദീകരണവുമായി ബിജെപി.കോൺഗ്രസ് – എസ്ഡിപിഐ സഖ്യ ജനദ്രോഹനയങ്ങൾക്കെതിരെയാണ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചതെന്ന് ബിജെപി പള്ളിപ്പുറം മണ്ഡലം പ്രസിഡന്റ് വിജയകുമാർ
വെമ്പായം പഞ്ചായത്തിൽ എസ്ഡിപിഐ വർഗ്ഗീയ ശക്തികളെ കൂട്ട് പിടിച്ച് കോൺഗ്രസ് ജനദ്രോഹ ഭരണമാണ് നാളിതുവരെയും നടപ്പിലാക്കിയതെന്ന് ബിജെപി. ജനദ്രോഹനയങ്ങൾക്കെതിരെ അവതരിപ്പിച്ച അവിശ്വാസം ബിജെപി പിന്തുണച്ചു. ഈ പിന്തുണ രാഷ്ട്രീയ പാർട്ടികളോട് കൂട്ടുപിടിക്കാനല്ല. മറിച്ച് പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനോടും അഴിമതി ഭരണത്തിനുമെതിരെ പൊതുജന വികാരമാണ് അവിശ്വാസത്തെ ബിജെപി പിന്തുണച്ചത്. കഴിഞ്ഞ 4 വർഷങ്ങളായി വർഗ്ഗീയ പാർട്ടിയായി എസ്ഡിപിഐയെ കൂട്ടുപിടിച്ചു കോൺഗ്രസ് ഭരണം നടത്തി വരുകയായിരുന്നു. ഒരു വികസനവും ക്ഷേമപ്രവർത്തനങ്ങളും നടക്കാത്ത പഞ്ചായത്തായി മാറി. അസിസ്റ്റൻ്റ് എഞ്ചിനിയറുടെ കാര്യാലയത്തിലെ ഫയൽ കത്തിച്ചത് ഉൾപ്പെടെ നിരവധി സംഭവങ്ങളാണ് അടുത്തിടെ പഞ്ചായത്തിൽ അരങ്ങേറിയത്. അഴിമതി മറച്ച് വയ്ക്കാൻ നടത്തുന്ന ഇത്തരം സംഭങ്ങളിൽ സാധാരണക്കാർ ദുരിതം അനുഭവിക്കുകയാണ്. അനധികൃതമായി കുന്നുകളും മലകളും ഇടിച്ചുനിരത്തി ലക്ഷങ്ങൾ കൈക്കൂലി വാങ്ങുന്ന ഭരണാധികാരികളും ഉദ്യോഗസ്ഥരുമുള്ള പഞ്ചായത്തായി വെമ്പായം പഞ്ചായത്ത് മാറി. അസിസ്റ്റന്റ് എൻജിനീയറുടെ കാര്യാലയം പോലും കഴിഞ്ഞ 30 വർഷത്തെ രേഖകളാണ് തീയിട്ട് നശിപ്പിച്ചത്. അതിനെതിരെ ബിജെപി ശക്തമായ പ്രതിഷേധം നടത്തിയതിന്റെ ഭാഗമായി ബിജെപി മെമ്പർമാരെ അറസ്റ്റ് ചെയ്യുകയും കള്ള കേസുകളിൽ കുടുക്കുകയും ചെയ്തു.
ജനങ്ങളുടെ അടിസ്ഥാന സൗകര്യം, കുടിവെള്ളക്ഷാമം, സഞ്ചാരയോഗ്യമല്ലാത്ത കുഴിയും വെള്ളക്കെട്ടുമായ റോഡുകളെല്ലാം പഞ്ചായത്തിൻ്റെ വികസന മുരടിപ്പിനെ ചൂണ്ടിക്കാട്ടുന്നു. ജനങ്ങൾക്ക് വേണ്ടി തിരഞ്ഞെടുത്ത പഞ്ചായത്ത് ഭരണസമിതി ജനവിരുദ്ധമായപ്പോൾ ഞങ്ങൾ ജനങ്ങളോടൊപ്പം ചേർന്നുകൊണ്ട് ഈ ഭരണത്തെ താഴെയിറക്കി അവിശ്വാസത്തെ പിന്തുണയ്ക്കുകയായിരുന്നുവെന്ന് അദ്ദേഹം പറഞ്ഞു.