തിരുവനന്തപുരം :സൗത്ത് ഇന്ത്യയിലെ പ്രമുഖസംവിധായകരും,തിരക്കഥാകൃത്തുക്കളുമായ രാജേഷ് കെ രാമൻ, അനിൽ ചിത്രു എന്നിവർ തിരുവനന്തപുരത്ത് എത്തുന്നു.
വിഷൻ ഫിലിം സൊസൈറ്റി തിരുവനന്തപുരം സംഘടിപ്പിക്കുന്ന രണ്ടു ദിവസത്തെ ആക്ടിങ് & ഡയറക്ഷൻ വർക്ക്ക്ഷോപ്പിൽ പങ്കെടുക്കുന്നതിനാണ് ഇവർ തലസ്ഥാനത്ത് എത്തുന്നത്.
സംവിധായകരിൽ നിന്നും നടന്മാരിൽ നിന്നും നേരിട്ട് അഭിനയവും സംവിധാനവും പഠിക്കാനുള്ള സുവർണ്ണാവസരമാണ് ഒരുക്കുന്നതെന്ന് സംഘടകരായ VFS പറഞ്ഞു.
വ്യക്തികളിൽ അന്തർലീനമായ കഴിവുകൾ പ്രകടിപ്പിക്കുന്നതിനും, അവ സിനിമ മേഖലയിൽ അവരെ എത്തിക്കുന്നതിനും വർക്ക് ഷോപ്പ് സഹായകരമാകും.
നവംബർ 30, ഡിസംബർ 1, തീയതികളിൽ
തിരുവനന്തപുരം കോർഡിയൽ സോപാനത്തിൽ വച്ച് രാവിലെ 9മുതൽ രാത്രി – 9 വരെയാണ് പരിശീലനം.
സംവിധാനത്തെ കുറിച്ചും, അഭിനയത്തെ കുറിച്ചും, തിരക്കഥ രചനയെ കുറിച്ചുമുള്ള ആഴത്തിലുള്ള അറിവ് ഈ പരിശീലന കളരിയിലൂടെ ലഭിക്കുന്നു. ഈ മേഖലയിൽ വ്യക്തി മുദ്ര പതിപ്പിച്ചവരും, അനുഭവ സമ്പത്തും, ആഴത്തിലുള്ള അറിവുള്ളവരുമായ രണ്ട് പ്രമുഖർ നയിക്കുന്ന പരിശീലന കളരി സിനിമ ലോകത്തിലേക്ക് പുതു തലമുറക്ക് കടന്നുവരാൻ സഹായിക്കുമെന്ന കാര്യത്തിൽ തർക്കമില്ലെന്നാണ് VFS പറയുന്നത്.
For More Details, Contact Us :
📞 8848276605 📞 7306175006 📞
https://www.instagram.com/p/DCLgkEaPJfU/?igsh=MTV5MzV2dHpiZmRocg==