15/8/22
തിരുവനന്തപുരം :ഭാരതത്തിന്റെ 75ആം സ്വാതന്ത്ര്യ ദിനത്തോടനുബന്ധിച്ച് വിദ്യാർത്ഥികൾക്ക് സൈനീക ക്യാമ്പ് സന്ദർശനം ഒരുക്കി നേമം വിക്ടറിഗേൾസ് ഹയർ സെക്കന്ററി സ്കൂൾ.
സ്കൂളിലെ അധ്യാപകരും, NCC, SPC, SCOUT &GUIDE, ECO CLUB, LITTLE KITES ക്ലബുകളിലെ അംഗങ്ങളും,വിദ്യാർത്ഥികളുമടങ്ങുന്ന സംഘമാണ് മുക്കുന്നിമലയിലെ ഫയറിംഗ് റേഞ്ച് മിലിട്ടറി ക്യാമ്പ് സന്ദർശിച്ചത്.
ക്യാമ്പിലെ സൈനീകർ ഊഷ്മളമായ സ്വീകരണം ഇവർക്ക് നൽകി., അവർ ദേശീയ പതാക വന്ദനത്തിന് ശേഷം സൈനിക ടാങ്കുകളുടെയും വിവിധ തരം തോക്കുകൾ, മിസൈൽ തുടങ്ങിയവ കുട്ടികൾക്ക് പരിചയപെടുത്തുകയും,അവയുടെ പ്രവർത്തങ്ങളെ കുറിച്ച് വിദ്യാർത്ഥികൾക്ക് വിശദീകരിച്ചു കൊടുക്കുകയും ചെയ്തു.
ഭാരതത്തിന്റെ സുരക്ഷക്കായി ഇമ ചിമ്മാതെ സേവനമനുഷ്ടിക്കുന്ന സൈനീകരേയും, ഭാരതത്തിലെ പ്രതിരോധ, യുദ്ധ ഉപകരണങ്ങളെയും അടുത്തറിയാനും,പഠിക്കാനും സാധിച്ചതിൽ വലിയ സന്തോഷത്തിലായിരുന്നു കുട്ടികൾ.ദേശസ്നേഹത്തിന്റെ ഉത്തമമാതൃകയും , സൈനീകരുടെ ത്യാഗപൂർണവുമായ ജീവിതത്തിന്റെയും പരിശീലന രീതികളെയും കുറിച്ച് കൂടുതൽ അറിയാനുള്ള വിദ്യാർത്ഥികളുടെ ആഗ്രഹ സഫലീകാരണമാണ് സ്വാതന്ത്ര്യദിന നാളിൽ പൂർണമായത്. ഭാവി തലമുറയെ സൈനീക സേവന മേഖലയിലേക്ക് ആകർഷിക്കുന്നതിന് സന്ദർശനത്തിന് സാധിച്ചു. ലഘു ഭക്ഷണങ്ങൾ നൽകിയാണ് സൈനീകർ കുട്ടികളെ യാത്രയാക്കിയത്.
രാവിലെ 8മണിമുതൽ സ്കൂളിൽ നിന്നും റാലിയായാണ് സംഘം മൂക്കുന്നിമല സന്ദർശിച്ചത്.CPO റോയ്,അധ്യാപകരായ അനുകുമാർ, സുനിൽ,രാകേഷ്, അരവിന്ദ്, രതീഷ് എന്നിവരും,അധ്യാപികമാരായ രചന,പ്രിയ,അനുഷ,ശാന്തി,അതുല്യ,ധന്യ റീഷ, ശ്രീജ എന്നിവർ നേതൃത്വം നൽകി.