തിരുവനന്തപുരം :വായനയിലൂടെ മനുഷ്യരുടെ നൊമ്പരങ്ങൾ കാണാനും, അശരണരെ ചേർത്തു നിർത്താനും സാധിക്കണമെന്ന് പ്രശസ്ത എഴുത്തുകാരനും, അധ്യാപകനുമായ ഡോ. രമേശ്. വായനദിനത്തിനോടാനുബന്ധിച്ച് നേമം VGHSS ൽ വായന വാരാഘോഷം ഉത്ഘാടനം ചെയ്തു സംസാരിക്കുകയായിരുന്നു അദ്ദേഹം.
“വായനയുടെ ലോകം വലുതാണ്, കാലഘട്ടത്തിന്റെ മാറ്റങ്ങൾക്കനുസരിച്ച് വായനയുടെ രീതികളും മാറി, പണ്ട് കാലത്തുള്ള വായന രീതികളല്ല ഇന്ന്.
ഇന്നത്തെ തലമുറ ഒരുപാട് വായിക്കുന്നുണ്ട്. ഇ ബുക്കിന്റെ രൂപത്തിലും മറ്റും അവർക്ക് മുന്നിൽ വിശാലമായ ഒരു ലോകമുണ്ട്. ഇന്ന് എന്തും വായിക്കാനുള്ള സാഹചര്യമുണ്ട്. കുട്ടികൾ എന്തും വായിക്കുന്നവർ ആയിരിക്കണം.
ഒരു വാക്യം വായിച്ചതോടെ ലോകം കീഴടക്കിയ സന്തോഷത്താൽ മതിമറന്ന വി ടി ഭട്ടത്തിരിപ്പാടിനെപോലെ, അക്ഷരങ്ങളിലൂടെ അവകാശ സമര പോരാട്ടങ്ങൾക്ക് സാക്ഷ്യം വഹിച്ച നാടാണ് കേരളം.
ലോകത്ത് പല പോരാട്ടങ്ങളും വായനയിലൂടെ ഉണ്ടായതാണെന്നും അദ്ദേഹം കുട്ടികളെ ഓർമ്മിപിച്ചു.
എന്ത് വായിക്കണം ?എത്ര വായിക്കണം?വായനാശീലം വളർത്തിയെടുക്കുന്നത് എങ്ങനെ? അക്ഷരങ്ങളുടെ ശക്തി എങ്ങനെ തെളിയിക്കാം?
എന്നീ വിഷയങ്ങളെ കുറിച്ച് അദ്ദേഹം കുട്ടികളുമായി സംവദിച്ചു.തന്റെ രണ്ടു രചനകൾ സ്കൂൾ ലൈബ്രറിക്ക് നൽകിയാണ് അദ്ദേഹം മടങ്ങിയത്.
. അക്ഷയ ആർ എസ് വായനാനുഭവം പങ്കുവെച്ചു ധ്രുവ സർഗ്ഗഎന്നിവർ ചൊല്ലിയ കവിതകൾ ആലാപന സൗകുമാര്യം നിറഞ്ഞതായിരുന്നു.അൽ ആമിന വായന ദിന പ്രതിജ്ഞ ചൊല്ലി കൊടുത്തു.അഭിരാമി കുമാർ പി. എൻ. പണിക്കരുടെ ജീവചരിത്രകുറിപ്പ് അവതരിപ്പിച്ചു.അമൃതഅവതാരകയും,മലയാളം അധ്യാപികമാർ വായന ദിന പ്രവർത്തനങ്ങൾ ഏകോപിപ്പിച്ചു.
സ്കൂളിന്റെ ചുമതലയുള്ള BRC പ്രതിനിധി രജനി , അധ്യാപകർ അനധ്യാപകർ തുടങ്ങിയവർ പങ്കെടുത്തു.
PTA പ്രസിഡന്റ് പ്രേം കുമാർ ആദ്യക്ഷത വഹിച്ച ചടങ്ങിൽ ഹെഡ്മിസ്ട്രസ്സ് ആശ എസ് നായർ സ്വാഗതവും,അനുഷ ടീച്ചർ നന്ദിയും പറഞ്ഞു.