11/7/22
തിരുവനന്തപുരം :വിവിധ മേഖലകളിൽ മികവിന്റെ ഗാഥകൾ രചിച്ച്, സ്കൂളിന്റെ അഭിമാനങ്ങളായി മാറിയ വിദ്യാർഥിനികൾക്ക് നേമം വിക്ടറി ഗേൾസ് ഹയർ സെക്കന്ററി സ്കൂൾ അനുമോദന ചടങ്ങ്സംഘടിപ്പിക്കുന്നു.
നാളെ രാവിലെ സ്കൂൾ അങ്കണത്തിൽ സംഘടിപ്പിക്കുന്ന ചടങ്ങ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് അഡ്വ. ഡി. സുരേഷ് കുമാർ ഉത്ഘാടനം ചെയ്യും. ചടങ്ങിൽ പള്ളിച്ചൽ പഞ്ചായത്ത് പ്രസിഡന്റ് ടി. മല്ലിക മുഖ്യാതിഥി യാകും.വാർഡ് മെമ്പർ ഇ.വി. വിനോദ് ആശംസകൾ നേരുന്ന ചടങ്ങിൽ സ്കൂൾ മാനേജർ ഷൈലജ, സ്കൂൾ പ്രഥമാധ്യാപിക ആശ.എസ്. നായർ തുടങ്ങിയവർ പങ്കെടുക്കും.
ഹരിയാനയിൽ നടന്ന ഖേലോ ഇന്ത്യ യൂത്ത് ഗെയിംസിൽ കളരി ചുവട് ഇനത്തിൽ കേരളത്തിനായി വെള്ളി മെഡൽ നേടിയ VGHSS ലെ വിദ്യാർത്ഥിനി ഗോപിക. എസ്. മോഹൻ, MG യൂണിവേഴ്സിറ്റി BA മൾട്ടി മീഡിയയിൽ നാലാം റാങ്ക് നേടിയപൂർവ്വ വിദ്യാർത്ഥിനി ചെൽസ, SSLC,+2പരീക്ഷയിൽ എല്ലാവിഷയങ്ങൾക്കും A+നേടിയ വിദ്യാർഥികളെയും ചടങ്ങിൽ അനുമോദിക്കുന്നു.