24/6/23
അഗളി :വ്യാജ സർട്ടിഫിക്കറ്റ് കേസിൽ അറസ്റ്റിലായ വിദ്യക്ക് ജാമ്യം.ഉപാധികളോടെയാണ് മണ്ണാർക്കാട് കോടതി ജാമ്യം നൽകിയത്. പാസ്പോർട്ട് ഹാജരാക്കണം, രണ്ടാഴ്ച കൂടുമ്പോൾ അന്വേഷണ ഉദ്യോഗസ്ഥന് മുന്നിൽ ഹാജരാകണം,കേരളം വിട്ടുപോകരുത്,എന്നിവയാണ് ഉപാധികൾ. രണ്ട് ആൾ ജാമ്യം നൽകിയാണ് ജാമ്യം ലഭിച്ചത്.ജാമ്യം ലഭിച്ചെങ്കിലും നീലേശ്വരം പോലീസിന് വിദ്യയെ അറസ്റ്റ് ചെയ്യാൻ അനുമതിയും ലഭിച്ചു.