10/3/23
തിരുവനന്തപുരം :ചെയ്യാത്തകാര്യങ്ങൾ ചെയ്തുവെന്ന അവകാശ വാദം സാമൂഹ്യ മാധ്യമങ്ങളിലൂടെ പ്രചരിപ്പിച്ച കേരള നവോത്ഥാന സമിതി സംസ്ഥാന സെക്രട്ടറിക്കെതിരെ വക്കീൽ നോട്ടീസ്. വിളക്കിത്തല നായർ സഭ യുടെ നേതാവും, കേരള നവോത്ഥാന സമിതിയിലെ സംസ്ഥാന സെക്രട്ടറിമാരിൽ ഒരാളുമായ ജി.സുരേഷിനെ(സുരേഷ് കുന്നത്ത്)തിരെയാണ് വിളക്കിത്തല നായർ മഹാസഭ സംസ്ഥാന ജനറൽ സെക്രട്ടറി വെങ്ങാനൂർ വിജയകുമാർ അഭിഭാഷകൻ മുഖേന വക്കീൽ നോട്ടീസ് അയച്ചത്.
2011മുതൽ സംസ്ഥാനത്ത് രജിസ്റ്റർ ചെയ്തു പ്രവർത്തിക്കുന്ന സമുദായ സംഘടനയാണ് വിളക്കിത്തല നായർ മഹാസഭ. ഈ സംഘടനയുടെ ജനറൽ സെക്രട്ടറിയായ വെങ്ങാനൂർ വിജയകുമാറിന്റെ ശ്രമഫലമായാണ് 2014ൽ വിളക്കിത്തല നായർ വിഭാഗത്തിന് വിദ്യാഭ്യാസ ആനുകൂല്യം ലഭിച്ചത്. യുഡിഫ് സർക്കാരിന്റെ കാലത്ത് നിയോഗിക്കപ്പെട്ട ജസ്റ്റീസ് PP ഗോപി കമ്മീഷന് മുൻപാകെ വെങ്ങാനൂർ വിജയകുമാർ നൽകിയ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിൽ ലഭിച്ച വിദ്യാഭ്യാസ ആനുകൂല്യം വിളക്കിത്തല നായർ വിഭാഗത്തിനിടയിൽ വലിയ സ്വീകാര്യത ഉണ്ടാക്കിയതാണ്.ജസ്റ്റീസ് PP ഗോപി കമ്മീഷൻ റിപ്പോർട്ടിൽ ഇക്കാര്യങ്ങൾ പരാമർശിച്ചിട്ടുമുണ്ട്.
പക്ഷെ 2020ൽ രജിസ്റ്റർ ചെയ്ത വിളക്കിത്തല നായർ സഭ അതിന്റെ വെബ്സൈറ്റിൽ വിദ്യാഭ്യാസ ആനുകൂല്യത്തെ സംബന്ധിച്ച് നൽകിയിരിക്കുന്ന വിവരങ്ങളാണ് വക്കീൽ നോട്ടീസ് അയക്കാൻ പ്രേരകമായ ഘടകം.
“2012മുതൽവിളക്കിത്തല നായർ സഭ പ്രവർത്തനം ആരംഭിച്ചു.എന്നാൽ ജനറൽ സെക്രട്ടറി സുരേഷ് കുന്നത്തിന് ഒരു ആക്സിഡന്റ് സംഭവിച്ചപ്പോൾ 2014ൽ ശ്രീ. വെങ്ങാനൂർ വിജസ്യകുമാറിനെ ജനറൽ സെക്രട്ടറിയാക്കി മുന്നോട്ടു പോയി. ഈ സമയത്താണ് വിദ്യാഭ്യാസ ആനുകൂല്യം സർക്കാർ ഉത്തരവാകുന്നത് ‘എന്നാണ് സൈറ്റിൽ പ്രചരിപ്പിക്കുന്നത്
ഈ പ്രചാരണം സമുദായ അംഗങ്ങൾക്കിടയിൽ തെറ്റിധാരണ പരത്തുകയും, വിളക്കിത്തല നായർ മഹാസഭ യുടെ സംസ്ഥാന ജനറൽ സെക്രട്ടറിയായ വെങ്ങാനൂർ വിജയകുമാർ 6മാസകാലത്തേക്ക് സുരേഷ് നേതൃത്വം നൽകുന്നവിളക്കിത്തല നായർ സഭ യുടെ ജനറൽ സെക്രട്ടറി സ്ഥാനം വഹിച്ചുവെന്ന കുപ്രചാരണം വഴി തനിക്ക് സമുദായ അംഗങ്ങൾക്കിടയിൽ മാനഹാനിക്ക് ഇടയ്ക്കിയെന്നും നോട്ടീസിൽ പറയുന്നു.പല അംഗങ്ങളുടെ ഇടയിലുമുള്ള സത്യ വിരുദ്ധമായ ഈ പ്രചാരണം തനിക്ക് അപമാനം ഉണ്ടാക്കിയതായും, നോട്ടീസ് ലഭിച്ച് 15ദിവസത്തിനുള്ളിൽ ഖേദം പ്രകടിപ്പിക്കുകയും, മാനഹാനിക്കും, അഭിമാന ക്ഷതത്തിനും തുല്യമായ നഷ്ടപരിഹാരം നൽകണമെന്നും ഇല്ലെങ്കിൽ നിയമ നടപടി സ്വീകരിക്കുമെന്നും നോട്ടീസിൽ പറയുന്നു.