വിളപ്പിൽശാല സർക്കാർ യു പി എസിന് പുതിയ ക്ലാസ് മുറികളായി, മന്ത്രി ജി ആർ അനിൽ ഉദ്ഘാടനം ചെയ്തു1 min read

 

തിരുവനന്തപുരം :വിളപ്പിൽശാലയിലെ സർക്കാർ യു പി എസിൽ പുതിയ ക്ലാസ് മുറികൾ അധ്യയനത്തിനായി തുറന്നു നൽകി. പുതിയതായി നിർമിച്ച ആറ് ക്ലാസ് മുറികളുടെ ഉദ്ഘാടനം ഭക്ഷ്യ പൊതുവിതരണ വകുപ്പ് മന്ത്രി ജി ആർ അനിൽ നിർവഹിച്ചു.

പൊതുവിദ്യാലയങ്ങളുടെ ഭൗതികസാഹചര്യങ്ങൾ അതിശയകരമായ രീതിയിൽ മാറുകയാണെന്ന് മന്ത്രി പറഞ്ഞു. ഭൗതിക സാഹചര്യങ്ങളുടെ മാറ്റത്തിനനുസരിച്ച് പൊതുവിദ്യാലയങ്ങളിലെത്തുന്ന വിദ്യാർത്ഥികളുടെ എണ്ണവും കൂടുന്നുവെന്നും കുട്ടികളെ സുരക്ഷിതമാക്കാൻ കഴിയുന്നത് പൊതുവിദ്യാലയങ്ങളിലാണെന്നത് രക്ഷിതാക്കൾ തിരിച്ചറിയണമെന്നും മന്ത്രി പറഞ്ഞു. വിദ്യാഭ്യാസമേഖലയുടെ വികസനത്തിന് സർക്കാർ മുൻഗണന നൽകുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേർത്തു.

ടെരുമോ പെൻപോൾ പ്രൈവറ്റ് ലിമിറ്റഡിന്റെ സി എസ് ആർ ഫണ്ടിൽ നിന്ന് 59 ലക്ഷം രൂപ ചെലവഴിച്ചാണ് ആധുനിക സൗകര്യങ്ങളോടുള്ള ക്ലാസ് മുറികൾ നിർമിച്ചിരിക്കുന്നത്.

തിരുവനന്തപുരം ജില്ലാ പഞ്ചായത്ത് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ വിളപ്പിൽ രാധാകൃഷ്ണൻ, വിളപ്പിൽ ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ഡി ഷാജി, ബ്ലോക്ക്- ഗ്രാമപഞ്ചായത്ത് ജനപ്രതിനിധികൾ, ഹെഡ്മിസ്ട്രസ് സിന്ധു എസ് എന്നിവരും ചടങ്ങിൽ പങ്കെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *