15/4/23
വിഷു :– “കണികാണും നേരം കമലനേത്രന്റെ, നിറമേകും മഞ്ഞ തുകിൽ ചാർത്തി, കനക കിങ്ങിണി വളകൾ മോതീരം, അണിഞ്ഞു കാണേണം ഭഗവാനെ. ” കണി കണ്ടതിനു ശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുക്കൈ നീട്ടംഎന്നറിയപ്പെടുന്നത്. ആദ്യ കാലങ്ങളിൽ സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങളായിരുന്നു നൽകിയിരുന്നത്. വർഷം മുഴുവനും സമ്പത്സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാവട്ടെ എന്നു അനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്. എല്ലാ ആഘോഷങ്ങളെയും പോലെ മേടവിഷുവിനും ഐതീഹ്യമുണ്ട്. കാർഷിക സംസ്കാരത്തിന്റെ അവിഭാജ്യഘടകമാണ് ഇവയെല്ലാം. നന്മയുടെ വിജയത്തെയാണ് വിഷുദിനമായി ആഘോഷിക്കുന്നത്. വളരെ പുരാതന കാലം മുതൽ മലയാളക്കരയിലും തമിഴ് തുളു നാടുകളിലും വിഷു ആഘോഷിച്ചു പോന്നിരുന്നു. വിഷുദിനത്തിൽ ആദ്യം കാണുന്നതാണ് വിഷുക്കണി. തേച്ചുമിനുക്കിയ ഓട്ടുരുളിയിൽ അലക്കിയ കാസവുമുണ്ട് വിരിച്ചു കണിവെള്ളരി, വാൽക്കണ്ണാടി, വെറ്റില, പാക്ക്, ചക്ക, മാങ്ങാ, പഴവര്ഗങ്ങള് ഇവ വെച്ചു നിലവിളക്കു കിഴക്കോട്ടു കത്തിച്ചുവെച്ച ശ്രീകൃഷ്ണവിഗ്രഹം അലങ്കരിച്ചു കണികൊന്നപ്പൂമാല ചാർത്തിയാണ് കണിയൊരുക്കുന്നതു. വിഷുവിനു ഏറ്റവും പ്രധാനമായ കണിക്കൊന്ന വിഷുക്കാലത്തു കേരളത്തിലെങ്ങും പൂത്തുലഞ്ഞു നിൽക്കുന്നത് നയനാനന്ദകരമായ ഒരു കാഴ്ചയാണ്. കർണ്ണികാരം എന്നറിയപ്പെടുന്ന കണിക്കൊന്നകളിൽ വിരിയുന്ന മഞ്ഞപ്പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പം. വിഷുക്കാലമാകുമ്പോൾ തന്നെ കൊന്നകൾ പൂത്തു തുടങ്ങും. വേനലിൽ സ്വർണ്ണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നപ്പൂക്കളെപ്പറ്റി പുരാണങ്ങളിൽ പറയുന്നത്. നാം പഠിച്ചു മറന്ന ശീലുകൾ പൊടിതട്ടിയെടുക്കാം. “ചിങ്ങം വരവേ തിരിവോണവും, കന്നിമാസത്തിൽ നവരാത്രിയും, വൃശ്ചികത്തിൽ തിരുവാതിരയും, മകരത്തിൽ പൊങ്കാല, കുംഭത്തിൽ ശിവരാത്രിയും, മീനത്തിൽ ഭരണിയും, മേടത്തിൽ വിഷുവും വന്നെത്തിയല്ലോ. ” വിഷുവിനു വിഷുസദ്യ വളരെ പ്രധാനമാണ്. തിന്മയുടെമേൽനന്മക്കുണ്ടായ വിജയത്തെയാണ് വെളിവാക്കുന്നത്. പതിറ്റുപ്പത് എന്ന കൃതിയിൽ വിഷുവെന്ന ആഘോഷത്തെക്കുറിച്ചു വിശദമായി പറയുന്നുണ്ട്. വിഷു പുതുവത്സരദിനമായും ആഘോഷിക്കാറുണ്ട്.
പൊതുവെ പുതുവർഷദിനമാണ് മേടം ഒന്ന്. എന്നാൽ മലയാളികൾ ചിങ്ങമാസത്തെ പുതുവർഷ മായി ഗണിച്ചുവരുന്നു. കാര്ഷികവിഭവങ്ങളുടെയും മറ്റു ഗ്രാമീണോൽപ്പന്നങ്ങളുടെയും വൻ വിപണനം വിഷുദിനത്തിൽ പലസ്ഥലങ്ങളിലും നടത്തപ്പെടുന്നു. മേടമാസം സമാഗതമായിരിക്കുന്നു. ഒപ്പം വിഷു പുണ്യ കാലവും. വിഷുവിനായുള്ള കാത്തിരിപ്പും അവസാനിക്കുന്നു. പുതു വർഷം, പുതുവസ്ത്രം, പുതുമണ്ണ്, പുതുമഴ, പഴയതിന്റെ അവസാനവും പുതിയതിന്റെ ആരംഭവും. വിഷു ആചാരങ്ങൾക്ക് കാലോചിതമായ മാറ്റങ്ങൾ ഉണ്ടായിട്ടുണ്ട്. അതു സ്വാഭാവികനാണുതാനും. കുടുംബങ്ങളുടെ ഒത്തുചേരലിനും മുതിർന്നവരുടെ അനുഗ്രഹാശിസ്സുകൾ നേടുന്നതിനും ഉള്ള അവസരം കൂടിയാണ് ഇത്തരം ആഘോഷങ്ങൾ – അനുഷ്ഠാനങ്ങൾ… ! ” വന്നു ഓണം കഴിഞ്ഞു ഓണം, വന്നില്ലല്ലോ തിരുവാതിരയെന്നും, കൃഷ്ണ !കൃഷ്ണ !മുകുന്ദ !ജനാർദ്ദന !കൃഷ്ണ !ഗോവിന്ദ !നാരായണ !ഹരേ !
“വിഷു മഹിമ “.
മീനമാസവും മേടമാസവും സന്ധിക്കുന്ന സംക്രാന്തി സമയമാണ് വിഷുദിനം. സൂര്യൻ മീനം രാശിയിൽനിന്നു മേടം രാശിയിലേക്ക് കടക്കുന്നദിവസം. എക്വനോയ്യുസ് എന്നു അറിയപ്പെടുന്ന ഈ കാലം മാർച്ച് 21മുതൽ സെപ്റ്റംബർ 23വരെയാണ്. കാലമെത്രകഴിഞ്ഞാലും കാലമെത്രമറിയാലും നമുക്ക് നമ്മുടെ പാരമ്പര്യങ്ങളിൽ നിന്നു അത്രവേഗം ഓടി ഒളിക്കാനാകില്ല. അതുകൊണ്ടാണ് കവി പറഞ്ഞത്…… “ഏതു ധൂസര സങ്കൽപ്പങ്ങളിൽ വളർന്നാലും, ഏതു യന്ത്രവത്കൃത ലോകത്തിൽ പുലർന്നാലും, മനസ്സിലുണ്ടാവട്ടെ ഗ്രാമത്തിൻ വെളിച്ചവും, മണവും മമതയും ഇത്തിരികൊന്നപ്പ്യവും “. മണവും മമ്തയുമണിഗ്രാമത്തിന്റെ വിശുദ്ധ. ‘വിഷുവം ‘എന്ന സംസ്കൃത പദത്തിൽനിന്നാണ് വിഷു എന്ന വാക്കുണ്ടായത്. തുല്യാവസ്ഥയോടുകൂടിത്ത് എന്നാണ് അതിന്റെ അർഥം. വിഷു എന്നാൽ തുല്യത. പകലുംരാത്രിയും തുല്യമായി വരുന്ന ദിവസമാണ് മേടമാസത്തിലെ വിഷു. സമൃദ്ധിയും മനോഹാരിതയും അലതല്ലുന്ന നിമിഷങ്ങൾ.കാർഷിക വിളവെടുപ്പിന്റെ ആഘോഷം. സമൃദ്ധിയും സമാദാനവും സമത്വവും പ്രതീക്ഷയോടെ, ഭക്തിയോടെ ആഘോഷിക്കുന്ന പവിത്രദിനം കൂടിയാണ് വിഷു. വിഷുവിനെ സംബന്ധിച്ച് രണ്ടു അയ്യിതിഹ്യങ്ങൾ നിലവിലുണ്ട്. ഒന്നാമത്തേത് ശ്രീകൃഷ്ണ നരകാസുരവധമാണ്. ഇന്ദ്രമാതാവായ അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റക്കുടയും അപഹരിച്ചു കൊണ്ടു കടന്നുകളഞ്ഞ നരകാസുരനെ വധിച്ച ശ്രീകൃഷ്ണൻ ദേവലോകത്തു ചെന്ന് അദിതിയുടെ കുണ്ഡലങ്ങളും ഇന്ദ്രന്റെ വെൺകൊറ്റക്കുടയും അസുരനിൽനിന്നും വീണ്ടെടുത്ത് നൽകി. തിന്മയുടെ മേലുള്ള നന്മയുടെ ഈ വിജയം നടന്ന ദിനത്തെ വിഷുദിവസമായി ആചരിക്കുന്നു….. രണ്ടാമത്തെ ആയിതീഹ്യം — രാവണനുമായി ബന്ധപ്പെട്ടതാണ്. സൂര്യപ്രകാശം കൊട്ടാരത്തിനുള്ളിൽ പതിച്ചു ചൂട് പകരുന്നത് രാവണനെ നിഗ്രഹിച്ചതിനു ശേഷമാണു സൂര്യൻ നേരെ ഉദിച്ചത്. ഈ ദിവസമാണ് വിഷുവായി ആഘോഷിക്കുന്നത്. ഈ രണ്ടു ഐയ്‌തീഹ്യങ്ങളും അസുരശക്തിയിൻമേൽ സുര ശക്തിക്കു അഥവാ തിന്മയുടെ മേൽ നന്മക്കു ഉണ്ടായ വിജയത്തെയാണ് വെളിവാക്കുന്നത്. നന്മയുടെ വിജയത്തെയാണ് വിഷുദിനമായി ആഘോഷിക്കുന്നത്. വളരെ പുരാതന കാലം മുതൽ മലയാളക്കരയിലും തമിഴ് തുളുനാടുകളിലും വിഷു ആഘോഷിച്ചുപോന്നിരുന്നു . ‘പതിറ്റുപത്തു ‘എന്ന കൃതിയിൽ വിഷു എന്ന ആഘോഷതേകുറിച്ചു വിവരിച്ചിട്ടുണ്ട്
. വിഷുവുമായി ബന്ധപ്പെട്ട ധാരാളം ആചാരാനുഷ്ട്ടാനങ്ങൾ ഉണ്ട്. അതിൽ പ്രധാനം വിഷുക്കണി. വിഷുകൈനീട്ടം, വിഷുഫലം പറയൽ, വിഷു സദ്യ ഇവയൊക്കെയാണ്. വിഷുദിനത്തിൽ ആദ്യം കാണുന്നതാണ് വിഷുക്കണി. തേച്ചുമിനുക്കിയ ഓട്ടുതളികയിൽ അലക്കിയ കാസവുമുണ്ട്വിരിച്ചു കണിവെള്ളരി, വാൽ കണ്ണാടി, വെറ്റില, പാക്ക്, ചക്ക, മാങ്ങാ, പഴങ്ങൾ, അഷ്ടമംഗല്യം തുടങ്ങിയവ വെച്ചു നിലവിളക്കു കിഴക്കോട്ടു കത്തിച്ചു വച്ചു ശ്രീകൃഷ്ണ വിഗ്രഹം അലങ്കരിച്ചു കണിക്കൊന്നപൂമാല ചാർത്തിയാണ് കണിയൊരുക്കുന്നതു…….ഒരു കവിയുടെ വരികൾ :- ഉരുളിയിലനിവാര്യം കൊന്നതൻപൂക്കൾ തേങ്ങാ, മുറിയിലെ എരിനാളം ഗ്രന്ഥവും സ്വർണ്ണ നാണ്യം, ചെറിയൊരു തുണി നല്ലൊരാഷ്ടമംഗല്യ താലം, കരുതാന് ഒരു മാങ്ങാ, ചക്കയും, വെള്ളരിക്ക, പഴയ നിയമമൊർത്താൽ മേടമാസത്തിലാദ്യം മഴ ലഖൂതാരമായിട്ടൊന്നു രണ്ടെണ്ണമുണ്ടാ -മുഴുവയലുണങ്ങിത്തീർന്നു, പാടത്തെ മണ്ണൊന്നുഴുത് വിളവിറക്കാൻ പാട്ടുമാറാനതെല്ലാം.
. കണികൊന്നപ്പൂവിന്റെ പ്രാധാന്യം :–
വിഷുവുമായി ബന്ധമുള്ള ഒന്നാണ് കണികൊന്നപ്പൂവ്- വിഷുക്കാലത്തു കേരളത്തിലെങ്ങും പൂത്തുലഞ്ഞു നിൽക്കുന്നത് നയനാനന്ദകരമായ ഒരു കാഴ്ചയാണ്. കർണ്ണികാരം എന്നും അറിയപ്പെടുന്ന കണികൊന്നകളിൽ വിരിയുന്ന മഞ്ഞ പൂക്കളാണ് കേരളത്തിന്റെ സംസ്ഥാന പുഷ്പവും. വിഷുവിനായി നാട് ഒരുങ്ങുമ്പോൾ കൊന്നപ്പൂക്കളും പൂത്തുതുടങ്ങും. വേനലിൽ സ്വർണത്തിന്റെ നിധിശേഖരം തരുന്ന വൃക്ഷം എന്നാണ് കൊന്നകളെപ്പറ്റി പുരാണത്തിൽ പറയുന്നത്. എന്നാൽ മറ്റൊരുപകാരവുമില്ലാത്ത ഈ മരം വിഷുക്കാലത്തു പൂത്തിരുന്നതിനാലാവാം ഈ പൂവും വിഷുച്ചടങ്ങുകളുമായി ബന്ധപ്പെടുന്നത് എന്നു ചില ചരിത്രകാരന്മാർ കരുതുന്നു. ”
വിഷുക്കൈനീട്ടം ”
:– കണികണ്ടതിനുശേഷം ഗൃഹനാഥൻ കുടുംബാംഗങ്ങൾക്ക് നൽകുന്ന സമ്മാനമാണ് വിഷുകൈ നീട്ടം. ആദ്യകാലത്തു സ്വർണ്ണം, വെള്ളി എന്നിവയിൽ ഉണ്ടാക്കിയ നാണയങ്ങൾ ആയിരുന്നു നൽകിയിരുന്നത്. വർഷം മുഴുവനും സമ്പത്സമൃദ്ധി, ഐശ്വര്യം എന്നിവ ഉണ്ടാകട്ടെ എന്നനുഗ്രഹിച്ചുകൊണ്ടാണ് കൈനീട്ടം നൽകുന്നത്.പ്രായമുള്ളവർ പ്രായത്തിൽ കുറഞ്ഞവർക്കാണ് സാധാരണ കൈനീട്ടം നല്കാറ്. എന്നാൽ ചില സ്ഥലങ്ങളിൽ പ്രായത്തിൽകുറഞ്ഞവർ മുതിർന്നവർക്കും വിഷുകൈനീട്ടവുംനൽജരുണ്ട്.
ഊണിന്റെ വിഭവങ്ങൾ :— വിഷുവിഭവങ്ങളിൽ പ്രധാനം പഴുത്ത വരിക്കചക്കയാണ്. പിന്നെ ചക്ക എരിശ്ശേരി, വറുത്തത് തുടങ്ങിയവ പുന്നെല്ലിന്റെ അരിവേവിച്ചതു ജീരകം ചേർത്ത് വറ്റിച്ചാണ് വുഷുക്കട്ട ഉണ്ടാക്കുന്നത്.വിഷുക്കട്ടയ്ക്കു മധുരമോ ഉപ്പോ ഉണ്ടാകില്ല. ശർക്കര പാനി, മത്തനും പയറും കൊണ്ടുള്ള കറി, ചേർത്ത് കഴിക്കാനാണ് പതിവ്. തൃശ്ശൂർക്കാർക്കു വിഷുക്കട്ട നിര്ബന്ധമാണ്. പിന്നെ സദ്യയിൽ മാമ്പഴപുളിശ്ശേരി നിര്ബന്ധമാണ്. ചക്കപ്രഥമനും മറ്റും ഓണസദ്യയിൽ നിന്നു വിഷുസദ്യക്കുള്ള വ്യത്യാസവും ഇതുതന്നെയാണ്. ചിലസ്ഥലങ്ങളിൽ കഞ്ഞിസദ്യയായിരിക്കും. വിഷുദിവസം ചക്കക്ക് പനസം എന്നാണ് പറയാറ്. മുൻ കാലങ്ങളിൽ വിഷുആഘോഷം ആരംഭിക്കുന്നത് ഗൃഹനാഥൻ പനസം വെട്ടുന്നതോടെയാണ്. വിഭവങ്ങളിൽ പ്രധാനം ചക്ക എരിശ്ശേരിയാണ്.
“വിഷു ഉത്സവം “:– വിഷുക്കണി ഒരുക്കുന്നതോടൊപ്പം കൃഷ്ണന്റെ വിഗ്രഹവും കൂടി വച്ചു കണികൊന്നപ്പൂക്കളും, ഗ്രന്ഥവും, വെള്ളിപ്പണവും ഒക്കെ വെച്ചു അലങ്കരിച്ചുകൊണ്ടാണ് ഉറക്കത്തിൽനിന്നു, പിറകില്നിന്നു കണ്ണുപൊത്തി കൊണ്ടുപോയാണ് കണികാണിക്കുന്നതു. കുടുംബാംഗങ്ങളിൽ കൊച്ചുകുട്ടികളുൾപ്പെടെ എല്ലാപേരും കണികണ്ട് കഴിഞ്ഞാൽ പിന്നെ വീടിന്റെകിഴക്കയഭാഗത്തു കണികൊണ്ടുചെന്നു പ്രകൃതിയെ കണികാണിക്കണം. അതിനുശേഷം ഫല വൃക്ഷങ്ങളെയും വീട്ടു മൃഗങ്ങളെയും കണികാണിക്കണംഎന്നാണ് വിശ്വാസം. വീട്ടിൽവളർത്തുന്ന വളർത്തുമൃഗങ്ങളെ കുളിപ്പിച്ച് കുറി യിടീച് കൊന്നപ്പൂമാല ചാർത്തും…..
“ചാമക്കാവിലെ വിഷു “:– മധ്യതിരുവിതാം കൂറിലെ ഏറ്റവുംവലിയ വിഷുഉത്സവം വെണ്മണിയിലെ ശാർന്ന കാവിലെത്താന്. (ചാമക്കാവ് )വിഷുദിവസങ്ങളിൽ കെട്ടുകാഴ്ചകളുമായി വിവിധ കരകളിൽനിന്നും ഭക്തർ ഇവിടെ വന്നുചേരുന്നു. അച്ചന്കോവിലിന്റെ മറുകരയിൽ നിന്നുള്ള കെട്ടുകാഴ്ചകൾ വള്ളങ്ങളിൽ കയറ്റി ചാമക്കാവിലെത്തിക്കുന്നു. തേര്, കുതിര, കെട്ടുകാളകൾ എടുപ്പുകുതിര തുടങ്ങി നിരവധി കെട്ടുകാഴ്ചകൾ ഇവിടെ ഉണ്ടെങ്കിലും ഏറ്റവും പ്രാധാന്യം ചാമക്കാവിലേ വേലതേരാണ്. കാർഷിക വിഭവങ്ങളുടെയും മറ്റു ഗ്രാമീണ ഉൽപ്പന്നങ്ങളുടെയും വൻവിപണനം വിഷുദിനത്തിൽ ഇവിടെ നടത്തപ്പെടുന്നു….. !
കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ