27/11/2023
ശരീരത്തിന് പ്രതിരോധശേഷി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് വിറ്റാമിൻ ഡി. എന്നാലിന്ന് വിറ്റാമിൻ ഡിയുടെ അപര്യാപ്തത മൂലം പലര്‍ക്കും നിരവധി ആരോഗ്യ പ്രശന്ങ്ങളുണ്ടാകുന്നുണ്ട്.
പലപ്പോഴായി അടുത്തിടെ പുറത്തുവന്ന റിപ്പോര്‍ട്ട് പ്രകാരം രാജ്യത്ത് 76 ശതമാനം പേരില്‍ ഈ പ്രശ്‌നം കണ്ടുവരുന്നു. ഉറക്കമില്ലായ്മ, ക്ഷീണം, കൈയ്‌ക്കും കാലിനും കടുത്ത വേദന, തളര്‍ച്ച, പേശി ബലഹീനത, മുടികൊഴിച്ചില്‍ എന്നിവയാണ് പ്രധാന ലക്ഷണങ്ങള്‍. ഈ പ്രശ്‌നങ്ങള്‍ പരിഹരിക്കണമെങ്കില്‍ വിറ്റാമിൻ ഡി അടങ്ങിയ ഭക്ഷണപദാര്‍ത്ഥങ്ങള്‍ കഴിക്കേണ്ടതുണ്ട്. അവ ഏതൊക്കെയെന്ന് നോക്കാം…
മത്സ്യം :
വിറ്റാമിൻ ഡി വര്‍ദ്ധിപ്പിക്കാൻ പ്രധാനമായും കഴിക്കേണ്ട ഒന്നാണ് മത്സ്യം. മത്സ്യത്തില്‍ ധാരാളം വിറ്റാമിൻ അടങ്ങിയിട്ടുണ്ട്. അതില്‍ എടുത്തു പറയേണ്ടതാണ് കൊഴുപ്പ് കൂടുതലായി അടങ്ങിയിട്ടുള്ള മത്സ്യങ്ങള്‍. വിറ്റാമിൻ ഡിയുടെ ഉറവിടമാണ് സാല്‍മണ്‍ പോലെയുള്ള ഫാറ്റി ഫിഷ്. അത്തരത്തിലുള്ള മത്സ്യങ്ങള്‍ കഴിക്കുന്നത് വളരെ നല്ലതാണ്.
മുട്ട :
ആരോഗ്യത്തിന് എന്നും മുട്ട കഴിക്കുന്നത് അത്യുത്തമമാണ് . മുട്ടയുടെ മഞ്ഞയിലാണ് വിറ്റാമിൻ ഡി അടങ്ങിയിട്ടുള്ളത്. ദിവസേന രാവിലെ മുട്ട കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വര്‍ദ്ധിപ്പിക്കാൻ സാധിക്കുന്നു.
പച്ചക്കറികള്‍ :
എല്ലാത്തരം പച്ചക്കറികളും പ്രത്യേകിച്ചും ഇലക്കറികള്‍ കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വര്‍ദ്ധിക്കും. വിറ്റാമിന് ഡി കുറവുള്ളവര്‍ എല്ലാ ദിവസവും പച്ചക്കറികള്‍ ഭക്ഷണത്തില്‍ ഉള്‍പ്പെടുത്താൻ ശ്രദ്ധിക്കേണ്ടതായുണ്ട്.
ഓറഞ്ച് ജ്യൂസ് :
വിറ്റാമിൻ ഏറ്റവും കൂടുതല്‍ അടങ്ങിയിരിക്കുന്ന പഴവര്‍ഗങ്ങളിലൊന്നാണ് ഓറഞ്ച്. അതുകൊണ്ട് തന്നെ എല്ലാ ദിവസവും ഓറഞ്ച് ജ്യൂസ് കഴിക്കുന്നത് വിറ്റാമിൻ ഡി വര്‍ദ്ധിപ്പിക്കാൻ സഹായിക്കുന്ന ഒന്നാണ് .
പാലുല്‍പന്നങ്ങള്‍ :
വിറ്റാമിൻ ഡിയുടെ കലവറയാണ് പാലുല്‍പ്പന്നങ്ങള്‍. പാല്‍, തൈര്, ബട്ടര്‍, ചീസ് തുടങ്ങിയ പാലുല്‍പന്നങ്ങളില്‍ നിന്നും ശരീരത്തിന് ആവശ്യമായ വിറ്റാമിൻ ഡി ലഭിക്കും. ബദാം പാല്‍, സോയാ മില്‍ക്ക് തുടങ്ങിയവ ഡയറ്റില്‍ ഉള്‍പ്പെടുത്തുന്നതും ശരീരത്തില്‍ വിറ്റാമിൻ ഡി ലഭിക്കാൻ സഹായിക്കുന്നു.
കൂണ്‍ :
കൂണില്‍ വിറ്റാമിൻ ഡി ധാരാളം അടങ്ങിയിട്ടുണ്ട്. അതിനാല്‍ കൂണ്‍ കറിയായിട്ടോ സൂപ്പായിട്ടോ കഴിക്കുന്നതിലൂടെ വിറ്റാമിൻ ഡി വര്‍ദ്ധിപ്പിക്കാൻ സഹായിക്കും. വിറ്റാമിൻ ഡി കുറവുള്ളവര്‍ക്ക് തണുപ്പുകാലങ്ങളില്‍ കഴിക്കാൻ പറ്റിയ ഭക്ഷണപദാര്‍ത്ഥമാണ് കൂണ്‍.