16/8/22
തിരുവനന്തപുരം : കടലിന്റെ ഇരമ്പലിനെക്കാൾ ഉച്ചത്തിലായ കടലിന്റെ മക്കളുടെ പ്രതിഷേധത്തിന് പരിഹാരവുമായി സർക്കാർ. നിയമസഭ ഉപസമിതി പ്രശ്നപരിഹാര ചർച്ചകൾക്ക് നേതൃത്വം നൽകും.
കൂടാതെ മുട്ടത്തറയില്‍ മൃഗസംരക്ഷണ വകുപ്പിന് കീഴിലെ പതിനേഴര ഏക്കര്‍ ഭൂമി ഭവനപദ്ധതിക്കായി വിട്ടുനല്‍കാം എന്നും സമരക്കാരെ അറിയിക്കും. അതേസമയം തീരദേശത്തെ പ്രശ്നങ്ങള്‍ പരിഹരിക്കണം എന്നാവശ്യപ്പെട്ട് തിരുവനന്തപുരം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ മല്‍സ്യത്തൊഴിലാളികള്‍ ഇന്ന് കരിദിനം ആചരിക്കുകയാണ്. രാവിലെ കുര്‍ബാനയ്ക്ക് ശേഷം എല്ലാ പള്ളികളിലും കരിങ്കൊടി ഉയര്‍ത്തി. വിഴിഞ്ഞം തുറമുഖ നിര്‍മാണം നിര്‍ത്തി വയ്ക്കണം എന്നതടക്കമുള്ള ആവശ്യങ്ങളുന്നയിച്ച് തുറമുഖത്തിന് മുന്നില്‍ ഉപരോധ സമരവും തുടങ്ങിയിട്ടുണ്ട്.
തീരശോഷണവുമായി ബന്ധപ്പെട്ട് മത്സ്യത്തൊഴിലാളികള്‍ ഏറെ നാളായി സമരത്തിലാണ്. കടലാക്രമണത്തില്‍ വീടുകള്‍ നഷ്ടമായവര്‍ക്ക് സര്‍ക്കാര്‍ പുനരധിവാസം ഉറപ്പാക്കണമെന്നാണ് മറ്റൊരു ആവശ്യം. സംസ്ഥാനത്ത് നിരവധി മത്സ്യത്തൊഴിലാളികള്‍ പട്ടിണിയിലാണ്. കഴിഞ്ഞ ദിവസങ്ങളില്‍ മത്സ്യബന്ധനത്തിന് പോയ അഞ്ച് മത്സ്യതൊഴിലാളികള്‍ മരിച്ചു. തുറമുഖ നിര്‍മാണം കാരണം പനത്തുറ മുതല്‍ വേളിവരെ കടല്‍തീരം നഷ്ടപ്പെട്ട് അഞ്ഞൂറിലേറെ വീടുകള്‍ തകര്‍ന്നതായി ജനറല്‍ കണ്‍വീനര്‍ മോണ്‍ യൂജിന്‍ എച്ച് പെരേര പറഞ്ഞു.
തീരശോഷണത്തെ തുടര്‍ന്ന് വീടും ഉപജീവന മാര്‍ഗങ്ങളും നഷ്ടപ്പെടുന്നതില്‍ പരിഹാരം വേണമെന്നാണ് മത്സ്യത്തൊഴിലാളികളുടെ ആവശ്യം. ഏഴിന ആവശ്യങ്ങളാണ് മത്സ്യത്തൊഴിലാളികള്‍ മുന്നോട്ടുവച്ചിരിക്കുന്നത്.
പൊഴിയൂര്‍ മുതല്‍ അഞ്ചുതെങ്ങ്, വലിയതുറ, ചെറിയ തുറ വരെയുള്ള മത്സ്യത്തൊഴിലാളികളാണ് സമരത്തില്‍ പങ്കെടുക്കുന്നത്. നൂറുകണക്കിന് യുവാക്കളും സ്ത്രീകളും ആണ് തുറമുഖ കവാടത്തില്‍ ഉപരോധിക്കുന്നത്. യുവാക്കളുടെ ബൈക്ക് റാലിയും സ്ഥലത്തെത്തി ചേര്‍ന്നു. പോലീസിന്റെ വന്‍ സുരക്ഷയും സ്ഥലത്തുണ്ട്.
കഴിഞ്ഞ ദിവസം ലത്തീന്‍ അതിരൂപതയുടെ നേതൃത്വത്തില്‍ സെക്രട്ടേറിയറ്റ് മാര്‍ച്ച് നടന്നിരുന്നു. വള്ളവുമായി എത്തിയായിരുന്നു അന്നത്തെ പ്രതിഷേധം