വിഴിഞ്ഞം:കേരളത്തിന്റെ അഭിമാന പദ്ധതി യായ വിഴിഞ്ഞം ഇന്ന് പ്രധാനമന്ത്രി നാടിന് സമർപ്പിക്കും.
രാവിലെ 11 മണിക്കാണ് ഉദ്ഘാടനം. ഗവര്‍ണര്‍ രാജേന്ദ്ര അര്‍ലേക്കറും മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും എംപിമാരും ചടങ്ങില്‍ പങ്കെടുക്കും. കനത്ത സുരക്ഷയിലാണ് തലസ്ഥാനം.
ഇന്നലെ രാത്രിയാണ് പ്രധാനമന്ത്രി തിരുവനന്തപുരത്തെത്തിയത്. ശേഷം രാജ്ഭവനില്‍ തങ്ങിയ പ്രധാനമന്ത്രി ഇന്ന് രാവിലെ പാങ്ങോട് സൈനിക കേന്ദ്രത്തില്‍ നിന്നും ഹെലികോപ്റ്ററിലാണ് വിഴിഞ്ഞം തുറമുഖത്തെത്തുക. പ്രധാനമന്ത്രിയെ എം എസ് എസി സെലസ്റ്റിനോ മറെ സ്‌കാ എന്ന കൂറ്റന്‍ മദര്‍ ഷിപ്പാകും സ്വീകരിക്കുക. പ്രധാനമന്ത്രി ബര്‍ത്തിലെത്തി മദര്‍ഷിപ്പിനെ സ്വീകരിക്കും. പോര്‍ട്ട് ഓപ്പറേഷന്‍ സെന്റര്‍ സന്ദര്‍ശിച്ച് പ്രവര്‍ത്തനങ്ങള്‍ വിലയിരുത്തും.
വിഴിഞ്ഞം തുറമുഖത്തൊരുക്കിയ പ്രത്യേക വേദിയിലാണ് പരിപാടി നടക്കുന്നത്. എസ്പിജി സംഘത്തെയും സുരക്ഷയ്ക്കായി വിന്യസിച്ചിട്ടുണ്ട്. കടലിലും പ്രത്യേക സുരക്ഷ ഒരുക്കും. അതേസമയം പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍ പരിപാടിയില്‍ നിന്ന് വിട്ടുനില്‍ക്കും.
അതേസമയം സ്റ്റേജിൽ ഇരിക്കുന്നവരുടെ ലിസ്റ്റിൽ പ്രതിപക്ഷ നേതാവ് വി ഡി സതീശന്റെ പേരുണ്ടെന്ന് മന്ത്രി വാസവൻ പറഞ്ഞു. ഒൻപതാമനായി ആണ് ലിസ്റ്റിൽ പേര്. എന്നാൽ ആരൊക്കെയാണ് പ്രസംഗിക്കേണ്ടത് എന്ന് തീരുമാനിക്കുന്നത് പ്രധാനമന്ത്രി യുടെ ഓഫീസ് ആണെന്നും വാസവൻ പറഞ്ഞു.