വോട്ടര്‍ പട്ടികയുടെ പ്രത്യേക സംക്ഷിപ്ത പുതുക്കല്‍ 2024 ന്റെ ഭാഗമായി കരട് വോട്ടര്‍ പട്ടിക ഒക്ടോബര്‍ ഇന്ന്പ്രസിദ്ധീകരിക്കും.
_പട്ടികയില്‍ പേരില്ലാത്ത അതത് മണ്ഡലങ്ങളില്‍ സ്ഥിരതാമസമുള്ളവരായ 18 വയസ് പൂര്‍ത്തിയായവര്‍ക്ക് വോട്ടര്‍ പട്ടികയില്‍ പേര് ചേര്‍ക്കുന്നതിന് അപേക്ഷിക്കാം. ഒക്ടോബര്‍ 27 മുതല്‍ ഡിസംബര്‍ ഒന്‍പത് വരെയാണ് അപേക്ഷിക്കാനുള്ള സമയം. 2006 ജനുവരി ഒന്നിനോ അതിനു മുന്‍പോ ജനിച്ചവര്‍ക്ക് പേര് ചേര്‍ക്കാന്‍ അപേക്ഷിക്കാം.
_പട്ടികയില്‍ തെറ്റുകളോ ആക്ഷേപങ്ങളോ ഉണ്ടെങ്കിലും താമസസ്ഥലം, ഫോട്ടോ എന്നിവ മാറ്റുന്നത് സംബന്ധിച്ചും അപേക്ഷ നല്കാന് അവസരമുണ്ട്.
voters.eci.gov.in, voterhelpline app, ബി.എല്‍.ഒമാര്‍ മുഖാന്തിരം, താലൂക്ക് ഓഫീസുകള്‍, കലക്ടറേറ്റ്, അക്ഷയകേന്ദ്രങ്ങള്‍ എന്നിവ വഴി അപേക്ഷ നല്‍കാം.
_തെറ്റുകളും മറ്റും തിരുത്തി ജനുവരി അഞ്ചിന് അന്തിമ വോട്ടര്‍ പട്ടിക പ്രസിദ്ധീകരിക്കും. ജനുവരി 25 മുതല്‍ വോട്ടര്‍ ഐ.ഡി കാര്‍ഡുകള്‍ ഡൗണ്‍ലോഡ് ചെയ്യാം.
_ആധാര്‍ കാര്‍ഡുമായി തിരിച്ചറിയല്‍ കാര്‍ഡ് ബന്ധിപ്പിക്കേണ്ടതിനാല്‍ ഐ.ഡി കാര്‍ഡ് ഇല്ലാത്തവര്‍ക്ക് ഈ അവസരം പ്രയോജനപ്പെടുത്താമെന്ന് ജില്ല തെരഞ്ഞെടുപ്പ് വിഭാഗം അധികൃതര്‍ അറിയിച്ചു.