തിരുവനന്തപുരം :സംക്ഷിപ്ത വോട്ടര്‍ പട്ടിക പുതുക്കലിന്റെ ഭാഗമായുള്ള അന്തിമ വോട്ടര്‍പട്ടിക ജനുവരി 22 ന് പ്രസിദ്ധീകരിക്കുമെന്ന് ജില്ലാ തിരഞ്ഞെടുപ്പ് ഓഫീസര്‍ കൂടിയായ കളക്ടര്‍ ജെറോമിക് ജോര്‍ജ്ജ് അറിയിച്ചു. വോട്ടര്‍പട്ടിക സംബന്ധിച്ച് നിലവിലുള്ള ആക്ഷേപങ്ങള്‍ പരിഹരിക്കുന്നതിനുള്ള സമയപരിധി ജനുവരി 12 വരെ നീട്ടിയതായും കളക്ടര്‍ അറിയിച്ചു. ഇത് സംബന്ധിച്ച് അംഗീകൃത രാഷ്ട്രീയ പാര്‍ട്ടി പ്രതിനിധികളുമായി കളക്ടര്‍ ചര്‍ച്ച നടത്തി. വിവിധ തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കുള്ള പരിശീലനം നടന്നുവരികയണ്. അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസര്‍മാര്‍ക്കുള്ള പരിശീലനം ഈ മാസം 29 ന് കൊല്ലത്ത് ആരംഭിക്കുമെന്നും കളക്ടര്‍ അറിയിച്ചു.