വാമനപുരം : മുൻ മന്ത്രി വി എസ് ശിവകുമാറിൽ നിന്ന് വിഷു കൈനീട്ടം സ്വീകരിച്ചാണ് വാമനപുരം മണ്ഡലത്തിലെ അടൂർ പ്രകാശിൻറെ പര്യടനം ആരംഭിച്ചത്.വിഷുക്കാലത്തു ആറ്റിങ്ങലിലെ ജനങ്ങൾ സമ്മാനിക്കുന്ന വിഷുകൈനീട്ടമാകും അടൂർ പ്രകാശിൻറെ മികച്ച ഭൂരിപക്ഷ വിജയമെന്ന് വി എസ് ശിവകുമാർ കുറുപുഴയിൽ നടത്തിയ ഉത്‌ഘാടന പ്രസംഗത്തിൽ പറഞ്ഞു .രാജ്യം അപകടകരമായ സ്ഥിതിവിശേഷത്തിലൂടെ കടന്നു പോകുന്ന സാഹചര്യത്തിൽ കോൺഗ്രസ് അധികാരത്തിൽ വരേണ്ടത് ഈ രാജ്യത്തിൻറെ ആവശ്യമാണെന്ന് അദ്ദേഹം കൂട്ടിച്ചേർത്തു . നിയോജക മണ്ഡലം തിരഞ്ഞെടുപ്പ് കമ്മിറ്റി ചെയർമാൻ ആനക്കുഴി ഷാനവാസ്അധ്യക്ഷത വഹിച്ച ചടങ്ങിൽ ,ബ്ലോക്ക് പ്രസിഡന്റ് നന്ദിയോട് ബി സുശീലൻ ,ബിനു എസ് നായർ ,ഷംസുദ്ധീൻ ,കല്ലറ അനിൽകുമാർ ,കൃഷ്ണ പ്രസാദ് ബാജി ലാൽ ,മിനി ലാൽ ,ബിനു ലാൽ ,സുധീർഷാ പാലോട് ,രഘു നാഥൻ കല്ലറ എന്നിവർ പങ്കെടുത്തു സംസാരിച്ചു .നന്ദിയോട് ,പാലോട് ,താന്നിമൂട് ,പഴവിള , കോട്ടൂർ വഴി വെള്ളംകുടിയിൽ എത്തി പര്യടനം സമാപിക്കും .