വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ കർണാടക ചാപ്റ്റർ രൂപീകരിച്ചു1 min read

 

ബാംഗളുരു :VWMC – വോയ്‌സ് ഓഫ് വേൾഡ് മലയാളീ കൗൺസിൽ കർണാടക ചാപ്റ്റർ രൂപീകരിച്ചു. കോപ്പറേഷൻ സർക്കിളിന് സമീപം ഹോട്ടൽ ജിയോയിൽ നടന്ന യോഗത്തിൽ ജെ ഡി കോർപ്പ് സിഇഒ ജയദേവ് മേനോന് VWMC ഫൗണ്ടറും ചെയർപേഴ്സനുമായ അജിത പിള്ള, കർണാടക മുൻ എംഎൽഎ ഐവാൻ നിഗ്ലി എന്നിവർ ചേര്‍ന്ന് പ്രഥമ അംഗത്വം നല്‍കി.ചെയർപേർസൺ അജിതപിള്ളയുടെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ കർണാടക ചാപ്റ്റർ ഭാരവാഹികളെ തിരഞ്ഞെടുത്തു.

രക്ഷാധികാരിയായി മുൻ എംഎൽഎ ഐവാൻ നിഗ്ലി തിരഞ്ഞെടുക്കപ്പെട്ടു. ഗോപിനാഥ് ചാലപ്പുറം (പ്രസിഡന്റ് ),
സോജൻ രാജു, മുഫ്ലിഖ് പത്തായപുര (വൈസ് പ്രസിഡൻ്റുമാർ),
ജയദേവ് മേനോൻ (ജനറൽ സെക്രട്ടറി),
ഉണ്ണികൃഷ്ണൻ (ജോ : സെക്രട്ടറി),
ബിജു പ്ലാച്ചേരി (ട്രഷറർ),

സാജിത. കെ. കെ (വനിത ചെയർപേഴ്സൺ),
ആശ പ്രിൻസ് (ചീഫ് കോർഡിനേറ്റർ),
നസീറ, റഫീഖ്, സുമേഷ് ( കോഡിനേറ്റർമാർ )
ഷംസുദ്ധീൻ കൂട്ടാളി (മീഡിയ ഇൻചാർജ് )എന്നിവരെ ഔദ്യോഗികമായി തിരഞ്ഞെടുത്തു.

Leave a Reply

Your email address will not be published. Required fields are marked *