വോയിസ്‌ ഓഫ് വേൾഡ് മലയാളി കൗൺസിൽ തൂലിക രത്നം 2024, പുരസ്‌കാരവിതരണവും, ആദരിക്കൽ ചടങ്ങും മന്ത്രി ജി ആർ അനിൽ ഉത്ഘാടനം ചെയ്യും1 min read

തിരുവനന്തപുരം:ലോകത്തെമ്പാടുമുള്ള മലയാളികളെ ചേർത്തു പിടിച്ചു കൊണ്ട് എല്ലാ മേഖലയിലുമുള്ള മലയാളികളുടെ ഉന്നമനത്തിനായി (കലാ-കായിക, സാംസ്കാരിക, സാമൂഹിക, വിദ്യാഭ്യാസ, ആരോഗ്യ-ജീവകാരുണ്യ തുടങ്ങി ഒത്തൊരുമിച്ചു പ്രവാസി നിവാസി എന്ന വേർതിരിവില്ലാതെ മലയാളികൾക്കായി പ്രവർത്തിക്കുന്ന ലോകത്തിലെ തന്നെ ഏക സംഘടനയായ ‘വോയിസ് ഓഫ് വേൾഡ് മലയാളി കൗൺസിൽ ട്രസ്റ്റിന്റെ തൂലിക രത്നം 2024 പുരസ്‌കാരവിതരണവും, ആദരിക്കൽ ചടങ്ങും നാളെ തിരുവനന്തപുരം തമ്പാനൂർ KTDC ഗ്രാന്റ് ചൈത്രം ഹോട്ടലിൽ (Magham Hall) വച്ച് രാവിലെ 10.30 ന് ബഹു. മന്ത്രിമാരായ ശ്രീ.ജി.ആർ.അനിൽ ഉദ്ഘാടനവും ശ്രീ.രാമചന്ദ്രൻ കടന്നപ്പള്ളി അവാർഡ് വിതരണവും നടത്തുന്നു.

ശ്രീ.ഐ.ബി.സതീഷ് എം.എൽ.എ അദ്ധ്യക്ഷത വഹിക്കുന്ന ചടങ്ങിൽ നിംസ് എം ഡി ഫൈസൽ ഖാൻ,ശ്രീ. സജീവ് ജോസഫ് എം.എൽ.എ : ഹിസ്സ് ഹൈനസ്സ് ആദിത്വവർമ്മ (തിരുവിതാംകൂർ രാജകുടുംബം)
അഡ്വ. ഷാനിബ ബീഗം,ഫൗണ്ടർ ചെയർപേഴ്സൺ ശ്രീമതി.അജിത ജെ പിള്ള, സിനിമ, സീരിയൽ താരങ്ങൾ, സാംസ്‌കാരിക നേതാക്കൾ, എഴുത്തുകാർ തുടങ്ങിയവർ പങ്കെടുക്കും.

VWMC എഴുത്തുകാരായ അംഗങ്ങൾക്കായി സംഘടിപ്പിച്ച തൂലികരത്നം 2024 മത്സരവിജയികൾക്കുള്ള അവാർഡ് വിതരണ വും വിശിഷ്ട വ്യക്തികളെ ആദരിക്കൽ ചടങ്ങുമാണ് നടക്കുന്നത്.

കക്ഷി രാഷ്ട്രീയ, ജാതിമത ചിന്തകൾക്ക് അതീതമായി സ്ഥാന മാനങ്ങൾക്കോ, വലുപ്പചെറുപ്പങ്ങൾക്കോ പ്രാധാന്യം നൽകാതെ, അംഗങ്ങൾക്ക് പരസ്പര ബഹുമാനവും, അഭിപ്രായ സ്വാതന്ത്ര്യവും ആവോളമുള്ള ജനകീയ മാതൃക സംഘടനയാണ് VWMC.

Leave a Reply

Your email address will not be published. Required fields are marked *