തിരുവനന്തപുരം :കേന്ദ്ര സർക്കാരിന്റെ വ്യാപാര വിരുദ്ധ നയങ്ങൾക്കെതിരെ വ്യാപാരി വ്യവസായി ഏകോപന സമിതിയുടെ നേതൃത്വത്തിൽ നാളെ രാവിലെ 10.30 നു രാജ് ഭവനിലേക്ക് മാർച്ചു നടത്തും. കുത്തകകളിൽനിന്നും ഓൺലൈൻ ഭീമന്മാരിൽ നിന്നും ചെറുകിട വ്യാപാരികളെ സംരക്ഷിക്കുക, കെട്ടിട വാടകയുടെ മേൽ ജി.എസ്. ടി ബാദ്ധ്യത വ്യാപാരികളുടെ തലയിൽ കെട്ടിവെച്ച തീരുമാനം പിൻവലിക്കുക തുടങ്ങിയ ആവശ്യങ്ങൾ സർക്കാർ അംഗീകരിക്കണം. മ്യുസിയം ജംഗ്‌ഷനിൽ നിന്ന് ആരംഭിക്കുന്ന മാർച്ചിൽ കേരളത്തിന്റെ എല്ലാ ജില്ലകളിൽ നിന്നുമുള്ള പതിനായിരക്കണക്കിന് വ്യാപാരികൾ പങ്കെടുക്കും. തുടർന്ന് രാജ് ഭവന് മുന്നിൽ നടത്തുന്ന പ്രതിഷേധ സമ്മേളനം ഭാരതീയ ഉദ്യോഗ വ്യാപാര മണ്ഡൽ ദേശീയ പ്രസിഡൻറ് ശ്രി ബാബുലാൽ ഗുപ്ത ഉത്‌ഘാടനം ചെയ്യും. സംസ്ഥാന പ്രസിഡൻറ് രാജു അപ്സര അധ്യക്ഷത വഹിക്കും. സംസ്ഥാന വർക്കിംഗ് പ്രസിഡൻറ് കുഞ്ഞാവു ഹാജി, സംസ്ഥാന ജനറൽ സെക്രട്ടറി ദേവസ്യ മേച്ചേരി, ട്രെഷറർ ദേവരാജൻ സീനിയർ വൈസ് പ്രസിഡൻറ് കെ. വി. അബ്ദുൽ ഹമീദ് തുടങ്ങി സംസ്ഥാന ഭാരവാഹികളായ സി. ധനീഷ് ചന്ദ്രൻ, വൈ. വിജയൻ, എം. കെ. തോമസ്കുട്ടി, പി. സി. ജേക്കബ്, എ. ജെ. ഷാജഹാൻ, കെ. അഹമ്മദ് ശരീഫ്, ബാബു കോട്ടയിൽ, സണ്ണി പൈമ്പിള്ളിൽ, ബാപ്പു ഹാജി, , ജോജിന് ടി. ജോയ്, വി. സബിൽ രാജ്, എ. ജെ. റിയാസ്, സലിം രാമനാട്ടുകര, വനിതാ വിങ് സംസ്ഥാന പ്രസിഡൻറ് ശ്രീജ ശിവദാസ് മാർച്ചിനും തുടർന്നുള്ള പ്രധിഷേധ സമ്മേളനത്തിനും നേതൃത്വം നൽകും.
2024-11-06