വയനാട് ദുരിതാശ്വാസ പ്രവർത്തനം 15 വീടുകൾ നിർമ്മിച്ചു നൽകും വ്യാപാരി വ്യവസായി സമിതി1 min read

തിരുവനന്തപുരം:വയനാട് ചൂരൽ മലയിൽ ഉണ്ടായ പ്രകൃതി ദുരന്തത്തിൽ വീടുകൾ നഷ്ടപ്പെട്ടവർക്കായി 15 വീടുകൾ നിർമ്മിച്ചു നൽകുമെന്ന് കേരള സംസ്ഥാന വ്യാപാരി വ്യവസായി സമിതി സംസ്ഥാന സെക്രട്ടറി ഇ എസ് ബിജു അറിയിച്ചു. ഇതിന് ആവശ്യമായ ഫണ്ട് വിവിധ ഘടകങ്ങളിൽ നിന്ന് സമാഹരിച്ചതായി സമിതി ഭാരവാഹികൾ പറഞ്ഞു. ഭവന നിർമ്മാണം സംസ്ഥാന സർക്കാരുമായി ആലോചിച്ച് തീരുമാനിക്കുന്നതാണ്. ഇതുകൂടാതെ വ്യാപാരി സമിതിയിൽ അഫിലിയേറ്റഡ് സംഘടനയായ മരവ്യവസായ സമിതി 1000 കട്ടിലുകൾ പുതുതായി പണിയുന്ന വീടുകളിലേക്ക് നൽകുന്നതാണ്. മൊബൈൽ വ്യാപാരി സമിതി 300 മൊബൈൽ ഫോണുകൾ ഇതിനോടകം ജില്ലാ ഭരണകൂടത്തെ ഏൽപ്പിച്ചിട്ടുണ്ട്. വ്യാപാര സ്ഥാപനങ്ങൾ നഷ്ടപ്പെട്ടു പോയവർക്ക് ആവശ്യമായ സഹായങ്ങളും പുനരധിവാസ പ്രവർത്തനങ്ങളും സമിതിയുടെ നേതൃത്വത്തിൽ നൽകുന്നതാണ്. ദുരിതാശ്വാസ പ്രവർത്തനങ്ങളിൽ സംസ്ഥാന സർക്കാരും സൈന്യവും സന്നദ്ധ വാളണ്ടിയർമാരും നടത്തിയ സുത്യർഹമായ പ്രവർത്തനത്തെ പ്രത്യേകമായി അഭിനന്ദിക്കുന്നു.
പ്രളയത്തിൽ വയനാട് ഉൾപ്പെടെ സംസ്ഥാനത്തിന്റെ വിവിധ മേഖലകളിൽ സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവരുടെ വിവിധ ബാങ്ക് വായ്പകൾക്ക് മോറട്ടേറിയം പ്രഖ്യാപിക്കുകയും ഈ കാലയളവിലെ പലിശ പൂർണ്ണമായും ഒഴിവാക്കി കൊടുക്കുന്നതിന് കേന്ദ്രസർക്കാർ ഇടപെടണം. സ്ഥാപനങ്ങൾ നഷ്ടപ്പെട്ടവർക്കായി പ്രത്യേക പുനരധിവാസ പാക്കേജ് പ്രഖ്യാപിക്കണമെന്നും സമിതി ഭാരവാഹികളായ  ഇ എസ് ബിജു സംസ്ഥാന സെക്രട്ടറി)കെ ആൻസലൻ എം.എൽ.എ സമിതി തിരുവനന്തപുരം ജില്ലാ പ്രസിഡൻറ്). വി പാപ്പച്ചൻ സംസ്ഥാന വൈസ് പ്രസിഡൻറ്)
എ ആദർശ് ചന്ദ്രൻ സമിതി തിരുവനന്തപുരം ജില്ലാ സെക്രട്ടറി)എന്നിവർ നടത്തിയ പത്രസമ്മേളനത്തിൽ ആവശ്യപ്പെട്ടു.

Leave a Reply

Your email address will not be published. Required fields are marked *