കോഴിക്കോട്: കോടതിവളപ്പില്‍ മനുഷ്യാവകാശ പ്രവര്‍ത്തകനായ ഗ്രോ വാസു മുദ്രാവാക്യം മുഴക്കിയതിന് പൊലീസീന് കോടതിയുടെ താക്കീത്.
ഇനി ഇത് ആവര്‍ത്തിച്ചാല്‍ നടപടിയുണ്ടാകുമെന്നും കോടതി മുന്നറിയിപ്പ് നല്കി. എന്നാല്‍ ഇന്നും കോടതിയില്‍നിന്ന് ഇറങ്ങിയ ഗ്രോ വാസു വരാന്തയില്‍വെച്ച് മുദ്രാവാക്യം മുഴക്കിയിരുന്നു.
കേസിലെ സാക്ഷിവിസ്താരം പൂര്‍ത്തിയായി. ഏഴ് സാക്ഷികളെയാണ് വിസ്തരിച്ചത്. ഈ മാസം 11ന് കേസ് വീണ്ടും പരിഗണിക്കും. നാലാം സാക്ഷിയും പൊലീസ് ഉദ്യോഗസ്ഥനുമായ പി.ജയചന്ദ്രനെയാണ് ഇന്ന് വിസ്തരിച്ചത്. സാക്ഷിമൊഴികളില്‍ എതിര് വിസ്താരമില്ലെന്ന് ഗ്രോ വാസു കോടതിയെ അറിയിച്ചു. കേസ് ഈ മാസം 11ന് വീണ്ടും പരിഗണിക്കുന്നതാണ്.