മനുഷ്യ മൂത്രം പരിശുദ്ധം” സന്ദേശവുമായി വാട്ടർ ഓഫ്‌ലൈഫ് ഫൗണ്ടേഷൻ, കേരള സംഘടിപ്പിക്കുന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനം തൃശ്ശൂരിൽ1 min read

തൃശ്ശൂർ :”മനുഷ്യ മൂത്രം പരിശുദ്ധം”(Human Urine is Sterile”)എന്ന സന്ദേശവുമായി വാട്ടർ ഓഫ്‌ലൈഫ് ഫൗണ്ടേഷൻ, കേരള സംഘടിപ്പിക്കുന്ന യൂറിൻ തെറാപ്പി സംസ്ഥാന സമ്മേളനംമെയ് 26 ഞായർ വിവേകോദയം ഹയ്യർ സെക്കണ്ടറി സ്കൂൾ ഹാൾ, തൃശൂരിൽ വച്ച് നടക്കും.

“മനുഷ്യമൂത്രം മലിന വിസർജ്യമാണെന്ന പരമ്പരാഗതവിശ്വാസത്തിനെതിരെ നിരവധി വിലപ്പെട്ട ഗവേഷണഫലങ്ങളുമായി ആധുനിക ശാസ്ത്രം നമുക്ക് വഴികാട്ടിയായി മുന്നേറിക്കൊണ്ടിരിക്കുകയാണെന്നും . വൃക്കകൾ പോഷകസമീകരണ അവയവങ്ങളാണെന്നും സംഘടകർപറയുന്നു.

വാട്ടർ ഓഫ്‌ലൈഫ് ഫൗണ്ടേഷൻ പറയുന്നത്

*മൂത്രം ശുദ്ധീകരിച്ച രക്തത്തിലെ പ്ലാസ്മ*

പല വിധത്തിൽ ഫിൽറ്റർ ചെയ്ത് ശുദ്ധീകരിക്കപ്പെട്ട രക്തത്തിലെ പ്ലാസ്മാദ്രവമാണ് മൂത്രം എന്ന് ശാസ്ത്രം നമ്മോട് പറയുന്നു. ആയിരക്കണക്കായ പോഷക പദാർത്ഥങ്ങളാണ് മൂത്രത്തിലുള്ളത്. ഇതിൽ ഹോർമോണുകളും എൻസൈമുകളും വിറ്റാമിനുകളും ധാതുലവണങ്ങളും എല്ലാം അടങ്ങിയിരിക്കുന്നു. ഇതിനു പുറമെ ഏത് രോഗത്തെയും ചെറുക്കാൻ ശേഷിയുള്ള ആൻറിബോഡികൾ രക്തത്തിൽ രൂപം കൊള്ളുന്നുണ്ട്. ഇവ മൂത്രത്തിലുമുണ്ട്. മൂത്രത്തിൽ ഉത്തമമായ മൂലകോശങ്ങളുടെ (Stem cells) സാന്നിധ്യം കണ്ടെത്തിയത് ചൈനയിലെ ആധുനികവൈദ്യശാസ്ത്രജ്ഞരാണ്. മൂലകോശ ചികിൽസ (Stem Cell Therapy ) ഇന്ന് വളർച്ച പ്രാപിച്ചു കൊണ്ടിരിക്കുന്ന വൈദ്യശാസ്ത്രമേഖലയാണെന്ന സത്യം തിരിച്ചറിയുമ്പോഴാണ് മൂത്രത്തിലെ സ്‌റ്റെം സെല്ലുകളുടെസാന്നിധ്യത്തിൻ്റെ പ്രാധാന്യത്തെക്കുറിച്ച് നമുക്ക് മനസ്സിലാക്കാൻ കഴിയുക.

മൂത്രം sterile (രോഗാണുമുക്തം)ആണെന്ന് അമേരിക്കയിലെ ശാസ്ത്ര ഗവേഷണ സ്ഥാപനമായ NASA തെളിയിച്ചിരിക്കുന്നു. എന്നാൽ മനുഷ്യന് ഗുണകരമായ മിത്ര ബാക്റ്റീരിയകൾ മൂത്രത്തിൽ സമൃദ്ധമാണെന്ന വിവരം നമുക്ക് ആത്മവിശ്വാസം പകരുന്നതാണ്.

*ആൽബർട്ട യൂണിവേഴ്സിറ്റിയിലെ ഗവേഷണം*

2013 ൽ ആൽബർട്ട യൂണിവേഴ്സിറ്റിയിലെ ശാസ്ത്രജ്ഞൻ ഡോ. ഡേവിഡ് വിഷാർട്ടിൻ്റെ നേതൃത്വത്തിൽ 20 ഗവേഷകർ ഏഴ് വർഷത്തെ പഠനത്തിലൂടെ കണ്ടെത്തിയ മനുഷ്യമൂത്ര യാഥാർഥ്യത്തെക്കുറിച്ചുള്ള പാഠങ്ങൾ വൈദ്യശാസ്ത്രവിദ്യാർഥികൾ പോലും ഇതുവരെ പഠിച്ചു തുടങ്ങിയിട്ടില്ല. ഇരുപതോളം ഘടകങ്ങളേ മൂത്രത്തിലുള്ളൂ എന്ന് നമ്മുടെ വിദ്യാലയങ്ങൾ ഇപ്പോഴും വിദ്യാർഥികളെ പഠിപ്പിച്ചു കൊണ്ടിരിക്കുമ്പോഴാണ് 3079 മോളിക്യൂളുകൾ ഇതുവരെ മൂത്രത്തിലുള്ളതായി ശാസ്ത്രീയ ഗവേഷണങ്ങൾ തെളിയിച്ചിരിക്കുന്നു എന്ന റിപ്പോർട്ടുമായി ആൽബർട്ട യൂണിവേഴ്സിറ്റിയിലെ ഗവേഷക സംഘം രംഗത്തെത്തിയിരിക്കുന്നത്. മൂത്രഘടകങ്ങളുടെ ഏറ്റവും പുതിയ പട്ടികയാണ് കാനഡയിലെ ആൽബർട്ട യൂനിവേഴ്സിറ്റി പ്രസിദ്ധീകരിച്ചിരിക്കുന്നത്. മൂത്രത്തിലുള്ളതെല്ലാം മനുഷ്യനെ ബാധിക്കുന്ന വിവിധ രോഗങ്ങളെ ചെറുക്കുന്ന ഔഷധ ഘടകങ്ങളാണ് എന്ന ശാസ്ത്രവിജ്ഞാനം ചികിൽസാ ചെലവിൻ്റെ ദുസ്സഹമായ ഭാരം പേറിത്തളരുന്ന ബഹുജനങ്ങൾക്കിടയിൽ വ്യാപകമായി പ്രചരിപ്പിക്കപ്പെടുക തന്നെ വേണം.

*മൂത്രത്തിൽ നിന്നുള്ള മരുന്നുകൾ*

നോബൽ സമ്മാന ജേതാവ് ഡോ. ആൽബർട്ട് സെൻ്റ് ഗോർജി (ഹംഗറി) അടക്കമുള്ള ശാസ്ത്രജ്ഞർ മൂത്രത്തിലെ ഔഷധ ഘടകങ്ങൾ തിരിച്ചറിഞ്ഞതിൻ്റെ അടിസ്ഥാനത്തിലാണ് ഇന്ന് വിവിധ തരം കാൻസറുകൾ, ഹൃദ്രോഗം, വന്ധ്യത, ഗർഭാശയഗളരോഗം, വിവിധ തരം ചർമ്മരോഗങ്ങൾ തുടങ്ങിയവയ്ക്കുള്ള മരുന്നുകൾ മനുഷ്യമൂത്രത്തിൽ നിന്ന് ഇന്ന് ലോകമെമ്പാടും മരുന്നു കമ്പനികൾ നിർമ്മിച്ചു കൊണ്ടിരിക്കുന്നത്. കാൻസറിനുള്ള ആൻറിനിയോപ്ലാസ്റ്റൻ, സി. ഡി. എ- 2, ഹൃദ്രോഗത്തിനുള്ള യൂറോകൈനെയ്സ് ,കിൻലൈറ്റിക്, വന്ധ്യതയ്ക്കുള്ള മെട്രോഡിൻ, പെർഗൊണാൽ, യൂറോഫോളി ട്രോപ്പിൻ, നോവാരൽ , ഫെർട്ടിനോം, ഫെർട്ടി ജെൻ, എച്ഛ്.യു.സി.ഒ. ജി , ചർമ്മരോഗങ്ങൾക്കുള്ള പനാഫിൽ, യൂറിയാസിൻ, യൂറോ കെയ്ൻ, ഗർഭാശയഗളചികിൽസയ്ക്കുള്ള അമിനോസെർവ് തുടങ്ങി ഒട്ടേറെ മരുന്നുകൾ ഇന്ന് മരുന്നു കമ്പനികൾ മനുഷ്യമൂത്രത്തിൽ നിന്നാണ് ഉൽപാദിപ്പിക്കുന്നത് എന്നത് മൂത്രത്തിൻ്റെ ഔഷധഗുണത്തിൻ്റെ തെളിവാണ്. ഇക്കാര്യങ്ങളെല്ലാം ജനങ്ങളിൽ നിന്ന് ബോധപൂർവം മറച്ചുവെച്ചിരിക്കുകയാണ്.

*മൂത്രം ഉണ്ടായത് കുടിക്കാൻ*

മൂത്രം യഥാർഥത്തിൽ ശരീരം ഉൽപാദിപ്പിച്ചത് മുലപ്പാൽ ലഭിക്കുന്നതിനു മുമ്പ് ഗർഭസ്ഥശിശുവിന് കുടിക്കാനാണെന്ന അറിവ് സാധാരണക്കാർക്ക് ഇല്ല. ഗർഭസ്ഥ ശിശുവിൻ്റെ വളർച്ചയ്ക്ക് അനുപേക്ഷണീയമായ അംന്യോട്ടിക് ഫ്ലൂയിഡിൻ്റെ ബഹുഭൂരിഭാഗവും ഗർഭസ്ഥശിശുവിൻ്റെ മൂത്രമാണ് . ഇതിൽ യൂറിയയും, യൂറിക്കാസിഡും, ക്രിയാറ്റിനിനും എല്ലാം അടങ്ങിയിരിക്കുന്നു എന്ന വിവരങ്ങളെല്ലാം നമുക്ക് നൽകുന്നത് ആധുനിക ശാസ്ത്രമാണ്. ഗർഭസ്ഥശിശു മൂത്രം കുടിക്കുക മാത്രമല്ല, അതിൽ മുങ്ങിക്കിടന്ന് നാസാരന്ധ്രങ്ങളിലൂടെ മൂത്രം ശ്വാസകോശങ്ങൾക്കകത്തുള്ള കോടിക്കണക്കായ വായു അറകളിൽ എത്തിക്കുകയും ചെയ്യുന്നു. എല്ലാ മനുഷ്യരും മാതാവിൻ്റെ ഗർഭപാത്രത്തിൽ വെച്ച് ഏഴ് മാസക്കാലം കുടിക്കുന്നത് സ്വന്തം മൂത്രമാണ്. മൂത്രം കുടിക്കാതെ വന്നാൽ ഭ്രൂണം ചത്ത് പോകും. അഥവാ പിറന്നാൽ കുഞ്ഞിന് വികലാംഗത്വമോ, ബുദ്ധിമാന്ദ്യമോ ചർമ്മ രോഗമോ ഉണ്ടാകും.

*മൂത്രത്തിൽ നിന്ന് വൈദ്യുതി*

രക്തത്തിന് എലക്ട്രോ മാഗ്നറ്റിക് ഗുണമുണ്ട് എന്നത് ശാസ്ത്രീയമായി തെളിയിക്കപ്പെട്ടതാണ്. അതിനാൽ രക്തത്തിൻ്റെ ഉൽപന്നമായ മൂത്രത്തിനും
എലക്ട്രോമാഗ്നറ്റിക് ഗുണവിശേഷമുണ്ടാകുന്നത് തികച്ചും സ്വാഭാവികം. മൂത്രത്തിൽ നിന്ന് വൈദ്യുതി ഉൽപാദിപ്പിക്കാം എന്നും ശാസ്ത്രം തെളിയിച്ചു കഴിഞ്ഞു.

*മൂത്രം രോഗനാശിനി*

മനുഷ്യശരീരത്തെ ബാധിക്കുന്ന രോഗങ്ങളെ ചെറുക്കാനും സുഖപ്പെടുത്താനുമുള്ള ശേഷി സ്വമൂത്രത്തിനുണ്ട് എന്നതിന് തെളിവുകൾ ദിനം പ്രതി ലഭിച്ചു കൊണ്ടിരിക്കുകയാണ് . പണച്ചെലവോ പാർശ്വദോഷങ്ങളോ ഇല്ലാതെയാണ് രോഗങ്ങൾ ശമിക്കുന്നത്. ശരീരത്തിൻ്റെ രോഗപ്രതിരോധശേഷി വർധിപ്പിക്കാൻ മൂത്രത്തിന് കഴിയും.

*മറച്ചുവെക്കപ്പെട്ട സത്യം വെളിച്ചത്ത് കൊണ്ടുവരിക*

തെളിയിക്കപ്പെട്ട ശാസ്ത്രീയസത്യം മറച്ചു വെയ്ക്കുന്നത് നിക്ഷിപ്തതാൽപര്യക്കാരാണ്. ജനോപകാരപ്രദമായ ഈ അറിവ് ബഹുജനങ്ങളിൽ എത്തിക്കാനുള്ള ദൗത്യം ഏറ്റെടുത്തിരിക്കുന്ന വാട്ടർ ഓഫ് ലൈഫ് ഫൗണ്ടേഷൻ, കേരള ഭാരവാഹികൾ അറിയിച്ചു.

Leave a Reply

Your email address will not be published. Required fields are marked *