വയനാട്:വയനാട് ഉപതിരഞ്ഞെടുപ്പിൽ പ്രിയങ്ക ഗാന്ധിക്ക് ത്രസിപ്പിക്കുന്ന വിജയം. രാഹുൽ ഗാന്ധിയുടെ 2019 ലെ റെക്കോർഡ്
ഭൂരിപക്ഷം മൂന്നര ലക്ഷം മറികടക്കാനായില്ലെങ്കിലും 2024 ലെ ഭൂരിപക്ഷവും കടന്ന് പ്രിയങ്ക കുതിച്ചു. നാല് ലക്ഷത്തിലേറെ വോട്ടുകൾക്കാണ് പ്രിയങ്ക ജയിച്ചുകയറിയത്. ഇഞ്ചോടിഞ്ചുള്ള പോരാട്ടമെന്ന് കരുതിയ പാലക്കാട് രാഹുൽ മാങ്കൂട്ടത്തിൽ റെക്കോഡ് ജയം സ്വന്തമാക്കി. 18840 വോട്ടുകൾക്കാണ് രാഹുൽ ജയിച്ചത്. 12201 വോട്ടുകൾക്ക് വിജയിച്ച് യു ആർ പ്രദീപ് ചേലക്കരയെ ചെങ്കരയുമാക്കി….