വയനാട് ദുരന്തം:തിരുവനന്തപുരത്ത് നിന്നും 53 അംഗ ഫയര്‍ഫോഴ്‌സ് സംഘം പുറപ്പെട്ടു1 min read

 

തിരുവനന്തപുരം :ഉരുള്‍പൊട്ടല്‍ ദുരന്ത പ്രദേശത്ത് രക്ഷാപ്രവര്‍ത്തനത്തിനായി ജില്ലയില്‍ നിന്ന് 53 അംഗ ഫയര്‍ ഫോഴ്‌സ് സംഘം വയനാട്ടിലേക്ക് പുറപ്പെട്ടു. നാല് ഉദ്യോഗസ്ഥരും 49 ഫയര്‍മാന്‍മാരും അടങ്ങുന്ന സംഘമാണ് ഒരാഴ്ചത്തെ ദൗത്യത്തിനായി വയനാട്ടിലെത്തുക. കളക്ട്രേറ്റിലെ കളക്ഷന്‍ സെന്ററില്‍ സ്വീകരിച്ച അവശ്യസാധനങ്ങളുടെ ആദ്യ ബാച്ചും ഇതോടൊപ്പം കൊടുത്തുവിട്ടു. ഭക്ഷ്യവസ്തുക്കളും മരുന്നുകളും ഉള്‍പ്പെടെയാണ് ആദ്യബാച്ചില്‍ വയനാട്ടിലെത്തിക്കുക.

Leave a Reply

Your email address will not be published. Required fields are marked *