സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ സംവിധാനത്തിൽ ഒരുങ്ങുന്ന ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു1 min read

1/9/23

സംവിധായകൻ സച്ചിയുടെ അസിസ്റ്റന്റ് പ്രമോദ് കൃഷ്ണ നിർമ്മാണവും രചനയും സംവിധാനവും നിർവഹിക്കുന്ന ചിത്രമാണ് ‘വിൻ’. സിനിമയുടെ പൂജാകർമം തിരുവനന്തപുരത്ത് നടന്നു.സംസ്ഥാന ചലച്ചിത്ര അക്കാദമി വൈസ് ചെയർമാനും നടനുമായ പ്രേംകുമാർ ചിത്രത്തിന്റെ ടൈറ്റിൽ പ്രകാശനം ചെയ്തു. ചലച്ചിത്ര താരങ്ങളായ ശ്രീലതനമ്പൂതിരി, ഡോ. രജിത്കുമാർ, ചിത്രത്തിന്റെ സംവിധായകൻ പ്രമോദ് കൃഷ്ണ, ഛായാഗ്രാഹകൻ രമേഷ് വി. ദേവ്, സംവിധായകൻ രമേഷ്തമ്പി, ഗിരിജാവല്ലഭൻ, എസ്.മധുസൂദനൻ നായർ, ഷീജാ പേഴുംമൂട്, ഡോ. സ്കന്ദസ്വാമി പിള്ള, ഉണ്ണികൃഷ്ണൻ കുന്നത്ത് തുടങ്ങിയവർ സംബന്ധിച്ചു.

 

പ്രമോ ക്രിയേഷൻസിന്റെ ബാനറിൽ നിർമിക്കുന്ന ചിത്രം നൃത്തത്തിനും ഗാനങ്ങൾക്കും ഫൈറ്റിനും പ്രാധാന്യം നൽകുന്നു. ചിത്രത്തിൽ 5 ഗാനങ്ങളുണ്ട്.മലയാളത്തിലെ പ്രമുഖ താരങ്ങളോടൊപ്പം പുതുമുഖങ്ങളും കഥാപാത്രങ്ങളാകും.ഡയറക്ടർ ഓഫ് ഫോട്ടോഗ്രാഫി : രമേഷ് വി. ദേവ്. എഡിറ്റർ : സൈദലി താഹ, രാഹുൽ രമേഷ്. വി എഫ് എക്സ് : ജോമോൻ രമേഷ്. കോറിയോഗ്രാഫി: ജോണക്സ് ജോസ് വിൻ. ഫൈറ്റ്: കെൽവിൻ എഫ്രിൻ. കോസ്റ്റ്യൂംസ് : ഡെനിൽ. പി ആർഒ : റഹിം പനവൂർ. സ്റ്റിൽസ് : അരുൺ കടയ്ക്കൽ.സൗണ്ട് എഞ്ചിനീയർ : അഭിലാഷ്. സ്റ്റുഡിയോ: വൈഡ് ആംഗിൾ ബ്രോഡ്കാസ്റ്റ്.

Leave a Reply

Your email address will not be published. Required fields are marked *