ഇന്ന് ലോക ലഹരി വിരുദ്ധ ദിനം, “ലഹരി ഒഴിവാക്കി നവസമൂഹം സൃഷ്ടിക്കുക” ആശയവുമായി പ്രേമചന്ദ്രൻ നായർ കടയ്ക്കാവൂരിന്റെ ലേഖനം1 min read

26/6/23

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം.ലഹരിക്കെതിരെ ഒറ്റകെട്ടായി മുന്നോട്ട്..

 

ലഹരിയിൽ കൊഴിയുന്ന ജീവിതങ്ങൾ.

ഇന്നു മദ്യത്തിന്റെയും മയക്കുമരുന്നിന്റെയും കേന്ദ്രമായി മാറിയിരിക്കുകയാണ് നമ്മുടെ നാട്. വിദ്യാലയങ്ങൾക്ക് സമീപം ലഹരി വസ്തുക്കൾ, (വളരെ രഹസ്യമായി )വിറ്റഴിക്കപ്പെടുന്നു എന്ന ദുഃഖസത്യം അവശേഷിക്കുന്നു. ലഹരി വിമുക്തനാട് സ്വന്തമാക്കാൻ വേണ്ടി മാധ്യമങ്ങളും മദ്യവിരുദ്ധ സമിതിയുമൊക്കെ വളരെ നല്ല പ്രവർത്തനം കാഴ്ചവെക്കുന്നു. നാളത്തെ തലമുറയെ ലഹരിക്കടിമപ്പെടാത്തവരായി കൊണ്ടുവരേണ്ടത് സാക്ഷര കേരളത്തിന്റെ ആവശ്യകതയാണ്. ശാരീരിക — മാനസിക വളർച്ചയുടെ പക്വമായ ജീവിത കലകഘട്ടമാണ് യൗവനം. കുട്ടികൾക്ക് ലഹരിയോടുള്ള അമിതാവേശം ഞെട്ടിക്കുന്ന വിവരങ്ങളാണ് നാം മാധ്യമങ്ങളിലൂടെ ദിവസേന അറിയുന്നത്. സാമ്പത്തികമായി നല്ല നിലയിലും അല്ലാത്തതുമായ കുടുംബത്തിലെ കുട്ടികൾ പോലും ഇന്നു ലഹരിക്കു അടിമപ്പെടുന്നത് യാഥാർഥ്യമാണ്. പരമ്പരാഗത ലഹരി വസ്തുക്കളോട് രക്ഷിതാക്കൾക്കും സമൂഹത്തിനുമുള്ള എതിർപ്പും വിളക്കുമൊക്കെ മറികടക്കാൻ ലഹരിയുടെ പുതിയ തലങ്ങൾ തേടുകയാണ് “ന്യൂജെനെറേഷൻ “.പരിഷ്കൃതമായ ആഡംബരജീവിതത്തിനും ധൂർത്തിനും വേണ്ടുന്ന ധനം കണ്ടെത്തുന്നതിനായി എന്തുകുറ്റ കൃത്യം ചെയ്യാനും മടിക്കാത്തവരാണ് ഇന്നത്തെ യുവതലമുറ. സമൂഹ നന്മയും വ്യക്തികളുടെയും കുടുംബാംഗങ്ങളുടെയും സ്വസ്ഥമായ ജീവിതത്തിനും തടസ്സമായും ഭീഷണിയായും ഇവർ മാറിക്കൊണ്ടിരിക്കുന്ന കാഴ്ചയാണ് നമ്മുടെ മുന്നിൽ പലപ്പോഴും അരങ്ങേറിക്കൊണ്ടിരിക്കുന്നതു. വിവര സാങ്കേതിക രംഗത്തെ വളർച്ചയും മാറ്റവും ദൈനംദിന ജീവിതത്തിലേക്ക് ആവാഹിക്കുന്നതിനോടൊപ്പം അതിന്റെ ഉല്പന്നങ്ങളായ ഇന്റർനെറ്റ്, സോഷ്യൽ മീഡിയ, സ്മാർട്ഫോൺ തുടങ്ങിയവ ദുരുപയോഗം ചെയ്യുന്ന പ്രവണതയും വളരെയധികം വർധിച്ചിട്ടുണ്ട്. സാമൂഹികമായ തിന്മകളും കൃത്യങ്ങളും സമൂഹത്തിന്റെ പൊതുരോഗമായി മാറി യിട്ടുണ്ടെന്നത് ആർക്കും നിഷേധിക്കാൻ കഴിയില്ല. ലഹരിയുടെ ലോകത്തേക്ക്എത്തുന്നവരിൽ ഭൂരിഭാഗം കൗമാരത്തിന്റെയും യൗവനത്തിന്റെയും തിളയ്ക്കുന്ന പ്രായത്തിലാണെന്ന വസ്തുത നാം വിസ്മരിച്ചുകൂടാ. പൊതുനന്മയിലും സനാതന സമുദായാചാര ധാർമ്മിക മൂല്യങ്ങളിലും മുറുകെപ്പിടിക്കുന്ന ഏതൊരാളും ഈസത്യം തിരിച്ചറിഞ്ഞു കർത്തവ്യബോധത്തോടെ മുന്നോട്ടു വരേണ്ടതാണ്. കടുത്ത ശിക്ഷയുടെ അഭാവംകൊണ്ടാണ് സമൂഹത്തിൽ കുറ്റകൃത്യങ്ങളും മയക്കുമരുന്നുകളുടെ ഉപയോഗവും വർധിക്കുന്നത്. ശരിയായ ബോധവൽക്കരണത്തിലൂടെ കുറേപ്പേരെയെങ്കിലും മാറ്റിയെടുക്കാൻ സാധിക്കും, എന്നു നമുക്ക് പ്രത്യാശിക്കാം. ഈ പ്രധാനപ്പെട്ട ഉത്തരവാദത്തിൽ നിന്നു മാറിനിന്നാൽ കാലവും സമൂഹവും നമുക്കുമപ്പു തരില്ല എന്നകാര്യം തീർച്ചയാണ്. പരമാവധി ലഹരിയുടെ ഉപയോഗം നിർത്തി പുതുജീവിതത്തിലേക്കു കടന്നുവരാൻ – ലഹരിക്കടിമപ്പെട്ടവർ തന്നെ മുന്നോട്ടുവരണം. എല്ലാ മതനേതാക്കളും സാമൂഹ്യ സാംസ്കാരികരംഗത്തെ പ്രമുഖരും അധ്യാപകരും, രാഷ്ട്രീയ പ്രവർത്തകരും സമൂഹവും തന്നെ ഒറ്റക്കെട്ടായി ലഹരിക്കെതിരെ പടപൊരുത്തണം. ഇതുനമ്മുടെ കടമയാണ്… കർത്തവ്യമാണ്..

ലേഖനം

 

കടയ്ക്കാവൂർ പ്രേമചന്ദ്രൻ നായർ, 

Leave a Reply

Your email address will not be published. Required fields are marked *