വേൾഡ് ആർട്സ് കൾചറൽ ഫൗണ്ടേഷൻ (WACF) പ്രവർത്തന ഉൽഘാടനവും, അവാർഡ് വിതരണവും നടന്നു.1 min read

 

അബുദാബി : വേൾഡ് ആർട്സ് ആൻഡ് കൾചറൽ ഫൌണ്ടേഷൻ WACF പ്രവർത്തന ഉദ്ഘാടനവും, അവാർഡ് വിതരണവും അബുദാബി ഇന്ത്യൻ ഇസ്ലാമിക് സെൻ്ററിൽ നടന്നു.തുടർന്ന്, അലിഫ് മീഡിയയുടെ ബാനറിൽ ഇശൽ പൂക്കൾ എന്ന പേരിൽ മ്യൂസിക് നൈറ്റ് സംഘടിപ്പിച്ചു.

ചെയർമാൻ നസീർ പെരുമ്പാവൂർ അധ്യക്ഷത വഹിച്ച ചടങ്ങിൽ സജീവ് എവർസേഫ് ഉത്ഘാടനവും, സിറാജ് പൊന്നാനി നന്ദിയും പറഞ്ഞു . മലയാള സിനിമയിലെ അഭിനേതാക്കളായ ശങ്കർ , സ്വാസിക എന്നിവർ മുഖ്യാതിഥികളായിരുന്നു.

ശങ്കർ (കലാ പ്രതിഭാ പുരസ്‌കാരം), മമ്മി സെഞ്ച്വറി (സിനിമയിലെ സമഗ്ര സംഭാവന), സ്വാസിക (മികച്ച നടി), റഫീഖ് ചൊക്ലി (മികച്ച നടൻ), സഹദ് റെജു (മികച്ച പുതുമുഖ നടൻ), മുരളീധരൻ (കാരുണ്യ), പവിഴം ജോർജ് (ബിസിനസ് എക്സലൻ്റ് ), യൂസഫ് ഭായ് (മാൻ ഓഫ് ദി ഇയർ),

ഡോക്ടർ ഷാജി ഇടശ്ശേരി (യുവ സാരംഭക), മേരി തോമസ് (വനിത രത്ന), ക്രിഷ്ണ പ്രിയ (കല രത്ന ), ഷാജി നൗഷാദ് (മികച്ച പൊതു പ്രവർത്തക), മീഡിയ (മുഹമ്മദ് അലി അലിഫ് മീഡിയ) എന്നിവർക്ക് തുടർന്ന് അവാർഡുകൾ സമ്മാനിച്ചു.

അൻസാർ ഇസ്മാഇൽ, നിസാർ വായനാട് അബുദാബിയുടെ സ്വന്തം ഡി ബാൻഡ് ന്റെ പാട്ടും, ഇശൽ പൂക്കൾ മ്യൂസിക് നൈറ്റിൽ അരങ്ങേറി. തുടർന്ന് നടി സ്വാസികയുടെ നേതൃതത്തിൽ ഡാൻസും അരങ്ങേറി. ആയിരക്കണക്കിന് മലയാളികളാണ് ചടങ്ങിൽ പങ്കെടുത്തത്.

 

Leave a Reply

Your email address will not be published. Required fields are marked *