തിരുവനന്തപുരം :ലോക കാൻസർ ദിനാചരണത്തോടനുബന്ധിച്ച് തിരുവനന്തപുരം ജില്ല നിയമസേവന അതോറിറ്റിയുടെ ആഭിമുഖ്യത്തിൽ ഇന്ന് രാവിലെ 9.30 ന് അന്നാ ചാണ്ടി ഹാളിൽ “കാൻസർ ഒരു ജീവിതശൈലി രോഗവുമാകുന്നു” എന്ന വിഷയത്തെ ആസ്പദമാക്കി ഏകദിന സെമിനാറു൦ ബോധവൽക്കരണ ക്ലാസ്സു൦ നടക്കുന്നു. സെമിനാർ മുൻ ഹൈക്കോടതി ആക്ടിങ് ചീഫ് ജസ്റ്റിസു൦ കേരള അഡ്മിനിസ്ട്രേറ്റീവ് ട്രിബ്യൂണൽ ചെയർമാനുമായ ജസ്റ്റിസ് സി. കെ. അബ്ദുൾ റഹ്മാൻ ഉദ്ഘാടനം ചെയ്യും. തിരുവനന്തപുരം നിയമ സേവന അതോറിറ്റിയുടെ സെക്രട്ടറിയും സബ് ജഡ്ജുമായ എസ്. ഷ൦നാദ് ചടങ്ങിൽ അധൃക്ഷനാകും . റീജണൽ കാൻസർ സെന്റർ മുൻ അഡീഷണൽ ഡയറക്ടർ ഡോ. കുസുമകുമാരി ക്ലാസുകൾ നയിക്കും. ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസസ് ഡെപ്യൂട്ടി ഡയറക്ടറു൦ സംസ്ഥാന കാൻസർ കെയർ നോഡൽ ഓഫീസറുമായ ഡോ. ബിപിൻ ഗോപാൽ, തിരുവനന്തപുരം ബാർ അസോസിയേഷൻ പ്രസിഡന്റ് എസ്. എസ്. ബാലു തുടങ്ങിയവരും പരിപാടിയിൽ പങ്കെടുക്കും.