നെയ്യാറ്റിൻകര നഗരസഭയുടെയും നെയ്യാറ്റിൻകര നഗരസഭ കൃഷിഭവന്റെയും ഗവൺമെന്റ് എം ടി ഹൈസ്കൂളിന്റെയും സംയുക്ത ആഭിമുഖ്യത്തിൽ ജൂൺ 5 ലോക പരിസ്ഥിതി ദിനം ആചരിച്ചു
ഈ പരിപാടി ഉദ്ഘാടനം നിർവഹിച്ചത് നെയ്യാറ്റിൻകര എംഎൽഎ ശ്രീ കെ ആൻസലൻ ഈ പരിപാടിയുടെ അധ്യക്ഷത വഹിച്ചത് നെയ്യാറ്റിൻകര നഗരസഭ ചെയർമാൻ ശ്രീ പി കെ രാജ് മോഹൻ ആശംസകൾ അർപ്പിച്ചുകൊണ്ട് വികസനകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ കെ കെ ഷിബു, വിദ്യാഭ്യാസ സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ശ്രീ എം എ സാദത്ത്, വാർഡ് കൗൺസിലർ സജിൻ ലാൽ, നെയ്യാറ്റിൻകര നഗരസഭ കൃഷി ഓഫീസർ സജി ടി, ഊരുട്ടു കാല ഗവൺമെന്റ് ഹൈസ്കൂൾ ഹെഡ്മാസ്റ്റർ സോണി ലാൽ, കൃഷി അസിസ്റ്റന്റ് മാരായ, സതീഷ് കുമാർ ആർ എസ്, ബിനു കുമാർ എസ്, പി ടി എ പ്രസിഡന്റ് ആന്റോ ജോൺ, ഇക്കോ ക്ലബ്ബ് ചാർജ് ഉള്ള അധ്യാപിക ശ്രീമതി സുലജ മറ്റ് അധ്യാപകർ വിദ്യാർഥികൾ എന്നിവർ പങ്കെടുത്തു