കണ്ണുണ്ടായാൽ പോര… കാണണം……. ഇന്ന് ലോക കാഴ്ച ദിനം1 min read

13/10/22
ഒക്ടോബർ 13..ലോക കാഴ്ച ദിനം
എല്ലാ വർഷവും ഒക്ടോബർ മാസത്തിലെ രണ്ടാമത്തെ വ്യാഴാഴ്ചയാണ് കാഴ്ച ദിനമായി ആചരിക്കപെടുന്നത്. കണ്ണുകളുടെ ആരോഗ്യം നിലനിർത്താനും അന്ധത ഉൾപ്പെടെയുള്ള വൈകല്യങ്ങൾ ഒഴിവാക്കാനും ഉള്ള ബോധവൽക്കരണം നടത്തുക എന്നത് ഈ ദിനത്തിൽ പ്രാധാന്യം അർഹിക്കുന്നു ശരീരത്തിലെ മറ്റേതൊരു അവയവത്തെയും പോലെ നേത്ര ആരോഗ്യത്തിനും തുല്യ പ്രാധാന്യമുണ്ട്. കൃത്യമായ ആരോഗ്യകരമായ ഭക്ഷണത്തിലൂടെ കണ്ണിന്റെ കാഴ്ചശക്തി കുറയാതെ നമുക്ക് നിലനിർത്താം. നല്ല നിളക്കമാർന്ന കണ്ണുകൾ കണ്ണിന്റെ ആരോഗ്യത്തേയാണ് സൂചിപ്പിക്കുന്നത്.
         കുട്ടികളിൽ അന്ധതയുടെ കാരണങ്ങളായി കാണുന്നത് അണുബാധ, വിറ്റാമിൻ എ യുടെ കുറവ്, പോഷകാഹാര കുറവ്, ജൻമനായുള്ള തിമിരം, കണ്ണുകൾക്കുണ്ടാവുന്ന പരിക്കുകൾ, മാസം തികതായെയുള്ള ജനനം എന്നിവയാണ്. കൃത്യസമയത്ത് കൃത്യമായ ചികിൽസ ശ്രദ്ധയോടു കൂടി
 നൽകിയാൽ പ്രശ്നങ്ങൾ പരിഹരിക്കാം.
       കണ്ണുകളുടെ ആരോഗ്യം സംരക്ഷിക്കാൻ സഹായിക്കുന്ന പോഷകാഹാരങ്ങൾ
* ഒമേഗാ 3 ഫാറ്റി ആസിഡുകൾ അധികമായുള്ള കോഡ് ലിവർ ഓയിൽ, മത്തി, അയല
* മുട്ടയുടെ മഞ്ഞക്കരു
* കാരറ്റിൽ അടങ്ങിയിരിക്കുന്ന വിറ്റാമിൻ എയും ബീറ്റാ കരോട്ടിനും
* ഇലക്കറികൾ, ചീര, ചേന
*വിറ്റാമിൻ ഇ, സിങ്ക് ഇവ ധാരാളമായുള്ള കപ്പലണ്ടി കശുവണ്ടി ബദാം
* പാല് തൈര് ചീസ്
* ഓറഞ്ച് നാരങ്ങാ എന്നിവയിലുള്ള വിറ്റാമിൻ സി കാഴ്ച്ച ശക്തി വർദ്ധിപ്പിക്കുന്നു.
ഡോക്ടർ ഡി രഘു
സംസ്ഥാന ഉപാദ്ധ്യക്ഷൻ
ആരോഗ്യഭാരതി.

Leave a Reply

Your email address will not be published. Required fields are marked *