തിരുവനന്തപുരം: ശിശുക്ഷേമ സമിതിയിലെ അന്തേവാസികളായ പിഞ്ചുകുട്ടികളെ ക്രൂരമായി ഉപദ്രവിച്ചവര്‍ക്കെതിരെ കര്‍ശനമായ നടപടിയെടുക്കണമെന്നും ഭരണസമിതി പിരിച്ചുവിടണമെന്നും ആവശ്യപ്പെട്ട് യുവമോര്‍ച്ച തിരുവനന്തപുരം ജില്ലാ കമ്മിറ്റി നടത്തിയ മാര്‍ച്ചിനുനേരെ പോലീസ് അതിക്രമം. യുവമോര്‍ച്ച സംസ്ഥാന സമിതി അംഗം ശ്രീരാഗിന് തലയ്ക്ക് പരിക്കേറ്റു.
മുദ്രാവാക്യം വിളിച്ച് പ്രകടനമായെത്തിയ യുവമോര്‍ച്ച പ്രവര്‍ത്തകരെ ഇടതനുഭാവിയായ പോലീസ് ഉദ്യോഗസ്ഥന്‍ ലാത്തികൊണ്ട് തലയ്ക്കടിക്കുകയായിരുന്നു. ബാരിക്കേഡ് മറികടന്ന് പ്രതിഷേധിച്ച പ്രവര്‍ത്തകരെ ചില പോലീസുകാര്‍ തലയിലും മുതുകത്തും കൈകൊണ്ട് മര്‍ദ്ദിച്ചു. അമ്മത്തൊട്ടിലിനു മുന്നില്‍ ശിശുക്ഷേമ സമിതിയുടെ കരിങ്കല്‍ മതില്‍ക്കെട്ടില്‍ ചാരിനിര്‍ത്തിയും സമീപത്തുണ്ടായിരുന്ന വാഹനങ്ങള്‍ക്കിടയില്‍ വച്ചും ക്രൂരമായി മര്‍ദ്ദിച്ചു. നിലത്തുവീണ പ്രവര്‍ത്തകരെ വലിച്ചിഴച്ചു. മനപ്പൂര്‍വം പ്രകോപനം സൃഷ്ടിച്ച പോലീസ് ചില യുവമോര്‍ച്ച പ്രവര്‍ത്തകരുടെ വസ്ത്രം വലിച്ചഴിക്കുകയും ചെയ്തു. പോലീസ് പ്രകോപനം തുടര്‍ന്നതോടെ നിലത്തുകിടന്ന് പ്രതിഷേധിച്ചവരെ വലിച്ചിഴച്ച് അറസ്റ്റുചെയ്ത് നീക്കി. സംസ്ഥാന വൈസ്പ്രസിഡന്റ് ബി.എല്‍.അജേഷ്, ജില്ല ജനറല്‍ സെക്രട്ടറിമാരായ പൂവച്ചല്‍ അജി, അഭിജിത്ത്, കിരൺ,ഷിജു,അനന്തു, വഞ്ചിയൂര്‍ വിഷ്ണു, പ്രതീഷ്, മണിനാട് സജി, വിപിൻ വിജയൻ , ശ്യാം ബൈജു, നിതീഷ് , അശ്വിൻ, തുടങ്ങിയവരെ അറസ്റ്റുചെയ്തു നീക്കി. പോലീസ് മര്‍ദ്ദനത്തില്‍ പരിക്കേറ്റ ശ്രീരാഗിനെ ജനറല്‍ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു