തിരുവനന്തപുരം:ക്രൈസ്റ്റ് നഗർ സ്കൂൾ പാരന്റ്സ് സൗഹൃദ കൂട്ടായ്മ ലഹരിയ്ക്കെതിരെ ബോധവത്കരണ ക്യാമ്പ് സംഘടിപ്പിച്ചു. എക്സൈസ് ഡിപ്പാർട്ട്മെന്റിന്റെ സഹകരണത്തോടെ നടന്ന ക്യാമ്പ് എക്സൈസ് അസിസ്റ്റന്റ് കമ്മീഷണർ എച്ച്. നൂറുദ്ദീൻ ഉദ്ഘാടനം ചെയ്തു.
സി എൻ എസ് എസ് പാരന്റ്സ് ഗ്രൂപ്പ് അഡ്മിൻ അലി പരുത്തിക്കുഴി സ്വാഗതം പറഞ്ഞു. വിഘ്‌നേഷ് വിശ്വനാഥ് ലഹരി വിരുദ്ധ ബോധവത്കരണ ക്ലാസും
എ. എച്ച് രാജശേഖരൻ റോബോട്ടിക്സ് ബോധവത്കരണ ക്ലാസും എടുത്തു. കുട്ടികൾക്കും രക്ഷാകർത്താക്കൾക്കും വെവ്വേറെയായിരുന്നു ക്ലാസുകൾ.രക്ഷാകർത്താക്കളും വിവിധ സ്കൂളുകളിൽ നിന്നുള്ള കുട്ടികളും ഉൾപ്പെടെ 160 പേർ പങ്കെടുത്തു. സുനിൽസ് വാക്സ് മ്യൂസിയം സന്ദർശനവും കലാപരിപാടികളുടെ അവതരണവും ഉണ്ടായിരുന്നു.