30/1/23
പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജിൽ വെച്ച് 34 മത് ഓൾ കേരള ഇന്റർ കൊളീജിയറ്റ് പുരുഷ വനിതാ വോളിബോൾ ടൂർണമെന്റ് ഫെബ്രുവരി 1, 2, 3 തീയതികളിൽ നടക്കും. ഫെബ്രുവരി 1 ബുധനാഴ്ച രാവിലെ 10 മണിയ്ക്ക് മൗണ്ട് താബോർ ദയറാ സുപ്പീരിയറും മാനേജറുമായ വെരി. റവ. യൗനാൻ ശാമുവേൽ റമ്പാൻ ടൂർണമെന്റ് ഉദ്ഘാടനം ചെയ്യും. കേരളത്തിലെ പ്രമുഖരായ 15 കോളേജ് ടീമുകളാണ് ഈ മത്സരത്തിൽ പങ്കെടുക്കുന്നത്. ഉദ്ഘാടന മത്സരത്തിൽ പുരുഷ വിഭാഗത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് അരുവിത്തുറ സെന്റ് ജോർജ് കോളജിനെ നേരിടും . വനിതാ വിഭാഗത്തിൽ പത്തനാപുരം സെന്റ് സ്റ്റീഫൻസ് കോളജ് ആലുവ സെന്റ് സേവിയേഴ്സ് കോളജിനെ നേരിടും .
ടൂർണമെന്റ് ഫെബ്രുവരി 3 നു സമാപിക്കും.71 മത് ദേശീയ വോളിബോൾ മത്സരത്തിൽ കേരള ടീം അംഗങ്ങളായ കോളജിലെ ബിബിൻ ബിനോയി , പി. അനന്യ ശ്രീ എന്നിവരെ ആദരിക്കും. ടൂർണമെന്റിൽ അന്തർദേശീയ താരങ്ങളായ മുൻ ഇന്ത്യൻ ടീം നായകനും സെന്റ് സ്റ്റീഫൻസ് കോളജ് പൂർവ വിദ്യാർത്ഥിയുമായ ഷിജാസ് മുഹമ്മദ്, അജിത്ത് ലാൽ സി., മുൻ കായിക വിഭാഗം മേധാവി ആയിരുന്ന പ്രൊഫ. ടോമി സി.സി എന്നിവർ സംബന്ധിക്കും. പത്തനാപുരം മൗണ്ട് താബോർ ദയറാ സെക്രട്ടറി ഫാ. ഫിലിപ്പ് മാത്യു, ട്രഷറർ വെരി. റവ. ഡേവിഡ് കോശി റമ്പാൻ, പ്രിൻസിപ്പാൾ ഡോ. കോശി പി.എം, കോളജ് ഗവേണിങ്ങ് ബോഡി അംഗം റവ. ഡോ. റോയി ജോൺ , കായിക വിഭാഗം മേധാവി ഡോ. സുബിൻ രാജ് എന്നിവർ സംസാരിക്കും. സമാപന സമ്മേളനത്തിൽ പത്തനാപുരം എസ്. എച്ച്. ഓ ശ്രീ.എസ് ജയകൃഷ്ണൻ വിജയികൾക്ക് ട്രോഫികൾ വിതരണം ചെയ്യും.