18/11/2023
തൃശൂര്‍ : തൃശൂര്‍ അഞ്ചേരിയില്‍ തേങ്ങയിടുന്നതിനായി തെങ്ങില്‍ കയറിയ യുവാവിന് രണ്ടാം ജന്മം. മെഷീൻ ഉപയോഗിച്ച് തെങ്ങില്‍ കയറുന്നതിനിടെ ആനന്ദ് എന്ന ചെറുപ്പക്കാരന്റെ പിടിവിട്ടു പോവുകയായിരുന്നു.
തെങ്ങുകയറുന്ന മെഷീനോടു കൂടി തെങ്ങില്‍ തൂങ്ങി കിടക്കുന്ന നിലയിലായിരുന്നു ഇദ്ദേഹം. ഏകദേശം 42 അടി ഉയരത്തിലുള്ള തെങ്ങിലാണ് യുവാവ് കുടുങ്ങിയത്. തൃശൂരില്‍ നിന്നെത്തിയ ഫയര്‍ഫോഴ്‌സ് സംഘമാണ് രക്ഷാപ്രവര്‍ത്തനം നടത്തുകയുണ്ടായത്.
ഫയര്‍& റെസ്ക്യു ഓഫീസര്‍ ഡ്രൈവര്‍ അനില്‍ ജിത്ത് തെങ്ങില്‍ കയറി തോളില്‍ കയറ്റി താഴെ ഇറക്കുകയായിരുന്നു. അര മണിക്കൂറോളം ആനന്ദ് ഒന്നും ചെയ്യാനാവാതെ നിസഹായനായി തൂങ്ങിക്കിടക്കുകയായിരുന്നു.
26കാരനായ ആനന്ദ് മെഷീനില്‍ നിന്ന് കൈവിട്ട് ഏകദേശം അരമണിക്കൂറോളം കുടുങ്ങി കിടന്നു. യുവാവ് പരിക്കേല്‍ക്കാതെ രക്ഷപ്പെട്ടു. ആശുപത്രിയിലെത്തിച്ച യുവാവിന് പ്രാഥമിക ശുശ്രൂഷ നല്‍കിയ ശേഷം വിട്ടയയ്ക്കുകയായിരുന്നു.