22/2/23
തിരുവനന്തപുരം: കേരളത്തിലെ ഏറ്റവും മികച്ച കലക്ടറായി വയനാട് ജില്ലാ കലക്ടര്‍ എ. ഗീതയെ റവന്യു വകുപ്പ് തെരഞ്ഞെടുത്തു.മികച്ച സബ് കലക്ടറായി മാനന്തവാടി സബ് കലക്ടര്‍ ആര്‍. ശ്രീലക്ഷ്മിയെയും തെരഞ്ഞെടുത്തു.
പാലക്കാട്ടെ ഡി. അമൃതവള്ളിയാണ് മികച്ച റവന്യു ഡിവിഷനല്‍ ഓഫിസര്‍. ഡെപ്യൂട്ടി കലക്ടര്‍ ജനറല്‍ വിഭാഗത്തില്‍ ആലപ്പുഴയിലെ സന്തോഷ് കുമാര്‍ പുരസ്കാരത്തിന് അര്‍ഹനായി. ലാന്‍ഡ് റവന്യു വിഭാഗത്തില്‍ പാലക്കാട് നിന്നുള്ള ബാലസുബ്രമണിയാണ് മികച്ച ഡെപ്യൂട്ടി കലക്ടര്‍.
റവന്യു റിക്കവറിയില്‍ മലപ്പുറത്ത് നിന്നുള്ള ഡെപ്യൂട്ടി കലക്ടര്‍ ഡോ. എം.സി റെജില്‍, ലാന്‍ഡ് അക്വിസിഷന്‍ കാസര്‍കോട് നിന്നുള്ള ശശിധരന്‍പിള്ള, ദേശീയപാത ലാന്‍ഡ് അക്വിസിഷന്‍ മലപ്പുറത്ത് നിന്നുള്ള ഡോ. ജെ.ഒ അര്‍ജുന്‍ എന്നിവരും പുരസ്കാരത്തിന് അര്‍ഹരായി.