മലയാറ്റൂർ മലകയറ്റം പൂർത്തിയാക്കി എ എൻ രാധാകൃഷ്ണൻ1 min read

16/4/23

മലയാറ്റൂർ :ഒരിക്കൽ സാധിക്കാതെ പോയ മലക്കയറ്റം സാധ്യമാക്കി എ.എന്‍ രാധാകൃഷ്ണന്‍ വീണ്ടും മലയാറ്റൂര്‍ മലകയറി. മലയാറ്റൂര്‍ മല കയറുന്ന ദൃശ്യം എ എന്‍ രാധാകൃഷ്ണന്‍ തന്റെ ഫേസ്ബുക്ക് പേജിലൂടെ ലൈവായി പുറത്തുവിട്ടു. ഇന്ന് നടക്കുന്ന തിരുനാളില്‍ പങ്കെടുക്കാനാണ് അദ്ദേഹം മല കയറിയത്.

ക്രൈസ്തവരെ പാര്‍ട്ടിയോടടുപ്പിക്കുന്നതിന്റെ ഭാഗമായി ഈസ്റ്റര്‍, ദുഃഖവെള്ളി ദിവസങ്ങളില്‍ ബിജെപി പ്രവര്‍ത്തകര്‍ വ്യാപകമായി ക്രിസ്ത്യന്‍ ഭവനങ്ങള്‍ സന്ദര്‍ശിക്കുകയും സഭാ മേലധ്യക്ഷന്മാരെ കാണുകയും ചെയ്തിരുന്നു. ഇതിന്റെ ഭാഗമായിരുന്നു ന്യൂനപക്ഷ മോര്‍ച്ച പ്രവര്‍ത്തകരോടൊപ്പമുള്ള എ.എന്‍ രാധാകൃഷ്ണന്റെ മലകയറ്റവും.

എ.എന്‍ രാധാകൃഷ്ണനും സംഘവും ദുഃഖവെള്ളി ദിവസത്തില്‍ മലയാറ്റൂര്‍ മല കയറിയിരുന്നു. എന്നാൽ ഒന്നാം സ്ഥലത്തുവെച്ചുതന്നെ രാധാകൃഷ്ണന്‍ മലകയറ്റം അവസാനിപ്പിച്ച്‌ ഇറങ്ങിയിരുന്നു. ഈ സംഭവം വ്യാപക വിമര്‍ശനത്തിനും നാണക്കേടിനും ഇടയാക്കിയിരുന്നു.പനിയായതിനാലാണ് മല കയറ്റം പൂർത്തിയാക്കാൻ സാധിക്കാത്തതെന്ന് അദ്ദേഹം അന്ന് പറഞ്ഞിരുന്നു.

Leave a Reply

Your email address will not be published. Required fields are marked *