ട്രോൾ ബഹളം… പോസ്റ്റ്‌ പിൻവലിച്ച് ചിന്ത ജെറോം1 min read

തിരുവനന്തപുരം: ആര്‍ആര്‍ആര്‍ ചിത്രത്തിന്‍റെ ഓസ്കാര്‍ അവാര്‍ഡ് ജേതാക്കളെ അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിനെതിരെ ട്രോളുകള്‍ നിറഞ്ഞതോടെ പോസ്റ്റ് പിന്‍വലിച്ച്‌ യുവജന കമ്മീഷന്‍ അധ്യക്ഷ ചിന്ത ജെറോം.

കുറിപ്പിലെ വാക്യഘടനയിലെ പിഴവുകളും വ്യാകരണത്തെറ്റുകളും ചൂണ്ടിക്കാട്ടിയാണ് ട്രോളുകള്‍ നിറഞ്ഞത്. പിന്നാലെ കുറിപ്പ് അപ്രത്യക്ഷമായി.

ഇഗ്ലീഷ് സാഹിത്യത്തില്‍ ഡോക്ടറേറ്റ് നേടിയ ആളാണ് ചിന്ത ജെറോം. ആര്‍.ആര്‍.ആര്‍ എന്ന ചിത്രത്തിലെ ഗാനത്തിന് ഓസ്‌കര്‍ ലഭിച്ചതിന് സംഗീത സംവിധായകന്‍ കീരവാണിയെയും ഗാനരചയിതാവ് ചന്ദ്രബോസിനെയും അഭിനന്ദിച്ചുകൊണ്ടുള്ള ഫേസ്ബുക്ക് പോസ്റ്റിലെ തെറ്റുകളാണ് വൈറലായത്.

ഫേസ്ബുക്കില്‍ പങ്കുവെച്ച കുറിപ്പ് ഇങ്ങനെ..

Chandra Bose, a song writer who brought international fame to RRR cinema, awarding Oscar Award to MM Keeravani who provided music is an international recognition for the Telugu cinema literature sector. Respect. എന്നാണ് ചിന്തയുടെ ഫേസ്ബുക്ക് പോസ്റ്റ്. ഇത് മലയാളത്തിലേക്ക് വിവര്‍ത്തനം ചെയ്താല്‍,

‘ആര്‍.ആര്‍.ആര്‍ സിനിമയ്ക്ക് അന്താരാഷ്ട്ര പ്രശസ്തി നേടിക്കൊടുത്ത ചന്ദ്ര ബോസ് എന്ന ഒരു ഗാനരചയിതാവ്, സംഗീതം നല്‍കിയ എം.എം കീരവാണിക്ക് ഓസ്‌കാര്‍ അവാര്‍ഡ് സമ്മാനിക്കുന്നത് തെലുങ്ക് സിനിമാ സാഹിത്യ മേഖലയ്ക്ക് ഒരു അന്താരാഷ്ട്ര അംഗീകാരമാണ്. ആദരവ്.” എന്നാണ് വായിക്കുക.

Leave a Reply

Your email address will not be published. Required fields are marked *