ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിട്ടുണ്ട്
തിരുവനന്തപുരം: സ്കൂൾ ഫീസടക്കാൻ വൈകിയ ഏഴാം ക്ലാസുകാരനെ തറയിലിരുത്തി പരീക്ഷ എഴുതിച്ചു. തിരുവനന്തപുരം ശ്രീവിദ്യാധിരാജ ഹൈസ്കൂളിലാണ് പ്രിൻസിപ്പലിന്റെ ഈ ക്രൂരത. വിവരം അന്വേഷിക്കാൻ പ്രിൻസിപ്പലിനെ വിളിച്ചപ്പോൾ നല്ല തറയാണ്, കുഴപ്പമൊന്നുമില്ലെന്ന് പ്രിൻസിപ്പൽ പരിഹസിച്ചതായി കുട്ടിയുടെ പിതാവ് ആരോപിക്കുകയുണ്ടായി.
പ്രിൻസിപ്പലിനെ സസ്പെന്റ് ചെയ്തതായി വിദ്യാധിരാജ മാനേജ്മെന്റ് അറിയിച്ചു. സംഭവത്തിൽ അന്വേഷണം നടത്തുമെന്നും മാനേജ്മെന്റ് വ്യക്തമാക്കിയിട്ടുണ്ട് .കുട്ടിയെ ഇനി ആ സ്ക്കൂളിലേക്ക് അയക്കില്ലെന്ന് പിതാവ് അറിയിച്ചു. ശിശുക്ഷേമസമിതിയിൽ കുടുംബം പരാതി നൽകിയിരിക്കുകയാണ്.