നീറ്റ് പരീക്ഷ ഇന്ന്, ഉച്ചക്ക് ഒന്നര മണിക്ക് ശേഷം ഹാളിൽ പ്രവേശനം ഇല്ല, മാർഗ്ഗനിർദേശങ്ങൾ കൃത്യമായി പാലിക്കണം1 min read

7/5/23

തിരുവനന്തപുരം :നീറ്റ് പരീക്ഷക്ക് ഇന്ന് നടക്കും. പതിവ് മാര്‍ഗ നിര്‍ദ്ദേശങ്ങള്‍ കര്‍ശനമായി പരീക്ഷയില്‍ നടപ്പിലാക്കും. ഉച്ചയ്ക്ക് ഒന്നരയ്ക്ക് മുന്‍പ് വിദ്യാര്‍ത്ഥികള്‍ പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശിക്കണം. ഇതിന് ശേഷം പരീക്ഷാ കേന്ദ്രങ്ങളില്‍ പ്രവേശനം അനുവദിക്കില്ല. സുതാര്യമായ വെള്ളക്കുപ്പി പരീക്ഷാ ഹാളില്‍ കൊണ്ടുപോകാനുള്ള അനുമതി ഇത്തവണ നല്‍കിയിട്ടുണ്ട്.

വിദേശ രാജ്യങ്ങളിലെ 14 കേന്ദ്രങ്ങളടക്കം രാജ്യത്താകെ 499 കേന്ദ്രങ്ങളിലാണ് നീറ്റ് പരീക്ഷ നടക്കുന്നത്. ആകെ 20 ലക്ഷത്തിലധികം കുട്ടികള്‍ ഇത്തവണ പരീക്ഷ എഴുതുന്നുണ്ട്. കേരളത്തില്‍ 16 നഗര കേന്ദ്രങ്ങളിലായി 1.28 ലക്ഷം പേരാണ് പരീക്ഷ എഴുതുന്നത്. മുന്‍ വര്‍ഷങ്ങളിലെ വിവാദങ്ങള്‍ കണക്കിലെടുത്ത് പരീക്ഷാ കേന്ദ്രങ്ങളില്‍ മുന്നൊരുക്കങ്ങള്‍ ഉണ്ടാകും. എന്നാല്‍ മാര്‍ഗനിര്‍ദ്ദേശങ്ങളില്‍ വിട്ടുവീഴ്ചയുണ്ടാവില്ല.

നീറ്റ് പരീക്ഷക്ക് യു.എ.ഇയില്‍ ഒരുക്കം പൂര്‍ത്തിയായി. 1500ഓളം കുട്ടികളാണ് ഇക്കുറി പരീക്ഷയെഴുതുന്നത്. ദുബൈ ഊദ് മേത്തയിലെ ഇന്ത്യന്‍ ഹൈസ്കൂള്‍, ദുബൈ അബൂഹെയ്ല്‍ ഹോര്‍ലാന്‍സ് ഭവന്‍സ് പേള്‍ വിസ്ഡം സ്കൂള്‍, ഷാര്‍ജ ഇന്ത്യ ഇന്‍റര്‍നാഷനല്‍ സ്കൂള്‍, അബൂദബി ആഡിസ് മുറൂര്‍ സ്കൂള്‍ എന്നിവിടങ്ങളിലാണ് പരീക്ഷ നടക്കുന്നത്.

Leave a Reply

Your email address will not be published. Required fields are marked *