സംസ്ഥാനത്ത് ഒന്ന് മുതൽ 9വരെയുള്ള ക്ലാസുകളിലെ പരീക്ഷ ടൈം ടേബിളിൽ മാറ്റം1 min read

11/3/23

തിരുവനന്തപുരം: ഒന്നുമുതല്‍ 9-ാം ക്ലാസ് വരെയുള്ള വിദ്യാര്‍ഥികളുടെ വാര്‍ഷിക പരീക്ഷയുടെ ടൈംടേബിളില്‍ മാറ്റം. പരീക്ഷ മാര്‍ച്ച്‌ 13 തിങ്കളാഴ്‌ച തന്നെ ആരംഭിക്കുമെങ്കിലും വിവിധ വിഷയങ്ങളുടെ പരീക്ഷാദിവസങ്ങളിലാണ് മാറ്റമുണ്ടായിരിക്കുന്നത്. എസ്‌എസ്‌എല്‍സി, ഹയര്‍സെക്കന്‍ഡറി വിഎച്ച്‌എസ്‌ഇ പരീക്ഷകള്‍ രാവിലെ നടക്കുന്നതിനാലാണ് ഹൈസ്‌കൂള്‍, യുപി, എല്‍പി വിഭാഗം പരീക്ഷകള്‍ ഉച്ചയ്ക്ക്‌ ശേഷമായി ക്രമീകരിച്ചത്.

പരീക്ഷാസമയം നേരത്തെ നിശ്ചയിച്ചത് പോലെ ഉച്ചയ്ക്ക് 1.30 മുതല്‍ 3.45 വരെയും വെള്ളിയാഴ്‌ച ദിവസങ്ങളില്‍ 2.15 മുതല്‍ 4.30 വരെയുമാണ്. എല്ലാ പരീക്ഷകളും മാര്‍ച്ച്‌ 30 ഓടുകൂടി അവസാനിക്കും. പരീക്ഷ ദിവസങ്ങളില്‍ സര്‍ക്കാര്‍ അവധി പ്രഖ്യാപിക്കുകയാണെങ്കില്‍ അന്നേ ദിവസത്തെ പരീക്ഷ മാര്‍ച്ച്‌ 31ന് നടക്കും.

 പുതുക്കിയ ടൈം ടേബിള്‍

പരീക്ഷകള്‍ കഴിഞ്ഞ് സംസ്ഥാനത്തെ സ്‌കൂളുകള്‍ മാര്‍ച്ച്‌ 31ന് അടയ്‌ക്കും. മെയ് ആദ്യ വാരത്തോടെ ഫലം പ്രഖ്യാപിക്കും. അതേസമയം സംസ്ഥാനത്ത് ചൂട് കൂടുന്ന സാഹചര്യത്തില്‍ വിദ്യാര്‍ഥികള്‍ക്ക് സൗകര്യപ്രദമാവണം ക്ലാസ് മുറികള്‍ എന്ന് വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദ്ദേശം നല്‍കിയിട്ടുണ്ട്.

ക്ലാസ് മുറികള്‍ പരീക്ഷാസമയത്ത് കുടിവെള്ള സൗകര്യമടക്കം വിദ്യാര്‍ഥികള്‍ക്കായി ഒരുക്കണമെന്നും വിദ്യാഭ്യാസ വകുപ്പ് സ്‌കൂള്‍ അധികൃതര്‍ക്ക് നിര്‍ദേശം നല്‍കിയിട്ടുണ്ട്. പരീക്ഷയുടെ സുരക്ഷ കാര്യങ്ങള്‍ വിലയിരുത്തുന്നതുമായി ബന്ധപ്പെട്ട് ഡിജിപിയുമായി ചര്‍ച്ച നടത്തിയതായും വിദ്യാഭ്യാസ മന്ത്രി വ്യക്തമാക്കിയിരുന്നു.

 പുതുക്കിയ ടൈം ടേബിള്‍

എസ്‌എസ്‌എല്‍സി പരീക്ഷകളുടെ മൂല്യനിര്‍ണയം ഏപ്രില്‍ 3 മുതല്‍ 26 വരെ സംസ്ഥാനത്തെ 70 കേന്ദ്രങ്ങളിലായി നടക്കും. മെയ് രണ്ടാം വാരം പരീക്ഷയുടെ ഫലം പ്രഖ്യാപിക്കും. അതേസമയം പരീക്ഷയെഴുതാനെത്തുന്ന ഭിന്നശേഷി വിദ്യാര്‍ഥികള്‍ക്കും ടൈപ്പ് വണ്‍ പ്രമേഹ രോഗികള്‍ക്കും അരമണിക്കൂര്‍ അധിക സമയം അനുവദിച്ചിട്ടുണ്ട്.

Leave a Reply

Your email address will not be published. Required fields are marked *