“അവന്റെ തല എന്റെ ഭര്‍ത്താവിന്റെ കാല്‍ക്കീഴിലായിരുന്നു. എൻറെ ഭര്‍ത്താവ് ഷോര്‍ട്ട്‌സാണ് ധരിച്ചിരുന്നത്”; വിമാന യാത്രയ്ക്കിടെ സഹയാത്രികന്റെ നായയുടെ കൂര്‍ക്കംവലി കാരണം ടിക്കറ്റിന്റെ പണം തിരികെ വേണമെന്ന ദമ്പതികൾ പരാതിയുമായി രംഗത്ത്1 min read

വിമാന യാത്രയില്‍ സഹയാത്രികന്റെ നായയുടെ കൂര്‍ക്കംവലിക്കെതിരെ പരാതിയുമായി ദമ്പതികൾ രംഗത്ത്. യാത്രയ്ക്കിടെ ഉറങ്ങിയ നായ കൂര്‍ക്കം വലിച്ചത് തങ്ങള്‍ക്ക് അസ്വസ്ഥതയുണ്ടാക്കി എന്നാണ് ദമ്പ തികളുടെ പരാതി.

അതിനാല്‍ തന്നെ  ടിക്കറ്റിന്റെ പണം മടക്കി നല്‍കണമെന്ന ആവശ്യവുമായി വിമാന കമ്പനിയെ  സമീപിച്ചിരിക്കുകയാണ് ഇവര്‍.

 സിംഗപ്പൂര്‍ എയര്‍ലൈൻസിന് പരാതി  ന്യൂസിലൻഡ് ദമ്പ തികളായ ഗില്‍, വാറൻ പ്രസ് എന്നിവരാണ് നല്‍കിയത്. പാരീസില്‍ നിന്ന് സിംഗപ്പൂരിലേക്കുള്ള 13 മണിക്കൂര്‍ വിമാന യാത്രയ്ക്ക് ശേഷമാണ് ദമ്ബതികള്‍ തങ്ങളുടെ വിമാന യാത്രാ കൂലി തിരികെ നല്‍കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. വിമാനത്തിൻറെ പ്രീമിയം ഇക്കോണമി സെക്ഷനില്‍ തങ്ങളുടെ തൊട്ടടുത്ത് ഇരുന്ന നായയുടെ സാന്നിധ്യമാണ് ദമ്പതികളെ അസ്വസ്ഥമാക്കിയത്. വെല്ലിംഗ്ടണില്‍ നിന്നുള്ള ദമ്പതികള്‍ ജൂണില്‍ ഒരു യൂറോപ്യൻ യാത്ര കഴിഞ്ഞ് വീട്ടിലേക്ക് മടങ്ങുമ്പോഴാണ് തങ്ങളുടെ തൊട്ടടുത്ത സീറ്റില്‍ മറ്റൊരു യാത്രക്കാരൻ ഒരു നായയെ കൊണ്ടുവന്ന് ഇരുത്തിയതെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നത്.

നായയുടെ കനത്ത കൂര്‍ക്കംവലി ശബ്ദമാണ് ദമ്ബതികളെ അസ്വസ്ഥമാക്കിയത്. ആദ്യം ഭര്‍ത്താവിൻറെ ഫോണില്‍ നിന്നാണ് ശബ്ദമെന്നാണ്  കരുതിയത് . എന്നാല്‍, പിന്നീട് അത് നായയുടെ ശ്വാസോച്ഛ്വാസമാണെന്ന് തിരിച്ചറിഞ്ഞപ്പോള്‍ താൻ ഞെട്ടിപ്പോയെന്ന് ഗില്‍ പറഞ്ഞു. ഇതേ തുടര്‍ന്ന് തങ്ങളുടെ സീറ്റ് മാറ്റണമെന്ന് ദമ്പ തികള്‍ വിമാന ജീവനക്കാരോട് ആവശ്യപ്പെട്ടു. എന്നാല്‍, എക്കണോമി ക്ലാസില്‍ ഈ സമയം ഏറ്റവും പുറകിലുള്ള സീറ്റുകള്‍ മാത്രമായിരുന്നു ഒഴിവുണ്ടായിരുന്നത്. പുറകിലേ സീറ്റിലേക്ക് മാറാൻ ദമ്പതികൾ തയ്യാറായതുമില്ല  . തുടര്‍ന്നും   ദമ്പ തികള്‍ തങ്ങളുടെ സീറ്റില്‍ തന്നെ ഇരുന്നു. പക്ഷേ, യാത്ര തുടരവേ നായയുടെ ശല്യം കൂടിക്കൂടിവന്നു. നായയുടെ കൂര്‍ക്കംവലി ശക്തമായി. ഇതിന് പുറമേ വാറൻ പ്രസിൻറെ കാല്‍ക്കീഴില്‍ തല വച്ച്‌ നായ കിടന്നത് അവരെ കൂടുതല്‍ അസ്വസ്ഥരാക്കി. സംഭവം ന്യൂസിലൻഡിലെ സ്റ്റഫ് മീഡിയ റിപ്പോര്‍ട്ട് ചെയ്തു.

“അവൻറെ തല എൻറെ ഭര്‍ത്താവിൻറെ കാല്‍ക്കീഴിലായിരുന്നു. എൻറെ ഭര്‍ത്താവ് ഷോര്‍ട്ട്‌സാണ് ധരിച്ചിരുന്നത്. മാത്രമല്ല, അവൻറെ ഉമിനീര്‍ അദ്ദേഹത്തിൻറെ കാലിലാണ് വീണത്.” ഗില്‍ മാധ്യമങ്ങളോട് പറഞ്ഞു. പരാതിയെ തുടര്‍ന്ന് സിംഗപ്പൂര്‍ എയര്‍ലൈൻസ് ദമ്പതികളോട് വിമാന യാത്രയ്ക്കിടെയുണ്ടായ അസൗകര്യത്തില്‍ ക്ഷമാപണം നടത്തി. എന്നാല്‍, അവര്‍ ആവശ്യപ്പെടുന്ന പണം തിരികെ നല്‍കുമോ എന്ന കാര്യത്തില്‍ വ്യക്തതയില്ലെന്നും പുറത്തു വന്നിട്ടുള്ള റിപ്പോർട്ടുകൾ സൂചിപ്പിക്കുന്നു.

Leave a Reply

Your email address will not be published. Required fields are marked *