എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പൂർത്തിയായില്ലെന്ന് കോടതിയിൽ വിജിലൻസ് സംഘം1 min read

തിരുവനന്തപുരം :എഡിജിപി എം ആർ അജിത് കുമാറിനെതിരെയുള്ള അന്വേഷണം പൂർത്തിയായില്ലെന്ന് കോടതിയിൽ വിജിലൻസ് സംഘം. അന്വേഷണം പൂർത്തിയാക്കാൻ 45 ദിവസത്തെ സമയം വേണമെന്നും വിജിലൻസ് ആവശ്യപ്പെട്ടു. അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി മെയ് ആറിന് വീണ്ടും പരിഗണിക്കും. അതേസമയം, കഴിഞ്ഞ ദിവസം അജിത് കുമാറിന് ക്ലീൻചിറ്റ് നൽകിയുള്ള റിപ്പോർട്ട് വിജിലൻസ് സർക്കാരിന് കൈമാറിയിരുന്നു.

അടുത്ത സംസ്ഥാന പോലീസ് മേധാവി ആകാൻ സാധ്യതയുള്ള ആറുപേരുടെ പട്ടികയിൽ എം ആർ അജിത് കുമാർ ഉൾപ്പെട്ടിട്ടുണ്ട്. വിജിലൻസ് അന്വേഷണം പ്രതിസന്ധി ആയിരിക്കെ ആണ് കഴിഞ്ഞദിവസം അജിത് കുമാറിന് ആശ്വസിക്കാൻ വകയുണ്ടായത്. അജിത് കുമാറിന് ക്ലീൻചിറ്റ് നൽകി വിജിലൻസ് അന്വേഷണസംഘം സർക്കാറിന് റിപ്പോർട്ട് സമർപ്പിച്ചു. എന്നാൽ അനധികൃത സ്വത്ത് സമ്പാദനത്തിൽ അന്വേഷണം ആവശ്യപ്പെട്ടുള്ള ഹർജി കോടതി ഇന്ന് പരിഗണിച്ചപ്പോൾ വിജിലൻസ് മലക്കം മറിഞ്ഞു. അന്വേഷണം പൂർത്തിയായില്ലെന്നും 45 ദിവസത്തെ സമയം വേണമെന്നുമായിരുന്നു കോടതിയെ അന്വേഷണസംഘം അറിയിച്ചത്. കേന്ദ്ര വിജിലൻസിന്റെ അനുകൂല റിപ്പോർട്ടു കൂടി വേണം പോലീസ് മേധാവി സ്ഥാനത്തേക്ക് പരിഗണിക്കപ്പെടാൻ. ഏപ്രിൽ 15നു മുൻപ് സംസ്ഥാനത്തുനിന്ന് പേരുകൾ അടങ്ങിയ പട്ടിക കേന്ദ്രത്തിന് കൈമാറണം. എന്നാൽ അജിത് കുമാറിനെതിരായ ഹർജി പരിഗണിക്കുന്നത് ആകട്ടെ ആ തീയതി കഴിഞ്ഞ് മെയ് ആറിനും. ചുരുക്കത്തിൽ അജിത് കുമാറിന്റെ സാധ്യത പരുങ്ങലിലെന്ന് പറയാം. അജിത് കുമാർ പോലീസ് മേധാവി ആകുമോ എന്ന കാര്യം ഇപ്പോൾ പറയാൻ ആകില്ലെന്ന് മന്ത്രി കെ രാജൻ

തൃശ്ശൂർ പൂരം കലങ്ങിയതുമായി ബന്ധപ്പെട്ട് മന്ത്രി കെ രാജനിൽ നിന്ന് അന്വേഷണസംഘം മൊഴി രേഖപ്പെടുത്തും. അജിത് കുമാറിനെതിരെ ത്രിതല അന്വേഷണമാണ് നേരത്തെ പ്രഖ്യാപിച്ചത്. ഇതിൽ ഡിജിപി നടത്തുന്ന അന്വേഷണത്തിന്റെ ഭാഗമായാണ് മന്ത്രിയുടെ മൊഴി രേഖപ്പെടുത്തുക

Leave a Reply

Your email address will not be published. Required fields are marked *