2/9/23
തിരുവനന്തപുരം :ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ഉദ്ഘാടനം കേന്ദ്ര വിദേശകാര്യ സഹമന്ത്രി ശ്രീ വി മുരളീധരൻ നിർവഹിച്ചു. ആദിത്യൻ ഇൻസ്റ്റിറ്റ്യൂട്ട് ഓഫ് പാരാമെഡിക്കൽ സയൻസ് കോളേജ് ചെയർമാൻ ശ്യാം ലൈജു സ്വാഗതം ആശംസിച്ചു.പാറശ്ശാല MLA. സി. കെ ഹരീന്ദ്രൻ, അരുവിക്കര MLA.ജി സ്റ്റീഫൻ, VSDP. ചെയർമാൻ വിഷ്ണുപുരം ചന്ദ്രശേഖരൻ,
കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് പന്ത ശ്രീകുമാർ, ബിജെപി. തിരുവനന്തപുരം ജില്ലാ പ്രസിഡന്റ് വി. വി. രാജേഷ്, യൂണിവേഴ്സിറ്റി കോ. ഓർഡിനേറ്റർ ഷൗക്കത്തലി. പി, ഡെയിൽവ്യൂ ഗ്രൂപ്പ് ഓഫ് ഇൻസ്റ്റിറ്റ്യൂഷൻ ചെയർമാൻ ധിപിൻദാസ്, റവ :ഷൈൻ റാബി, സിപിഎം.LC സെക്രട്ടറി സുനിൽ കുമാർ, മുൻ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ബി വിനോദ് കുമാർ, കേരള കോൺഗ്രസ് നേതാവ് കള്ളിക്കാട് സുരേന്ദ്രൻ,കള്ളിക്കാട് ഗ്രാമ പഞ്ചായത്ത് മെമ്പർമാർ തുടങ്ങി വിവിധ രാഷ്ട്രീയ, സാമൂഹിക സാംസ്‌കാരിക നേതാക്കൾ പങ്കെടുത്തു.