അക്ഷയ കലാ – കായിക വേദിയുടെ 33-ാം വാർഷികാഘോഷവും, ഓണാഘോവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു1 min read

 

നെയ്യാറ്റിൻകര : വഴുതൂർ പ്രദേശത്തെ അക്ഷയ കലാ – കായിക വേദിയുടെ 33-ാം വാർഷികാഘോഷവും, ഓണാഘോവും കെ. ആൻസലൻ എം.എൽ.എ ഉദ്ഘാടനം നിർവഹിച്ചു സംസാരിച്ചു.

കേരളത്തിലെ എല്ലാ ജാതി മതക്കാരും ആഘോഷിക്കുന്ന ഒരു ഉത്സവമാണ് ഓണാഘോഷം. നമ്മുടെ ഗ്രാമ പ്രദേശങ്ങളിൽ ഓണം ഒരു ഉത്സവമാക്കാൻ പ്രധാന പങ്കാളികളാകുന്നത് ക്ലബ്ബുകളാണ്. ഇത്തരം ക്ലബ്ബുകൾ പൊതുസമൂഹത്തിലെ വിദ്യാർത്ഥികളെയും യുവതി യുവാക്കളെയും കലാ കായിക മെച്ചപ്പെടുത്താനും ഊർജിതമാക്കാനും ശ്രമിക്കുന്നു. അതുകൊണ്ട് തന്നെ സംസ്ഥാനത്തെ എല്ലാ ഗ്രാമ പ്രദേശങ്ങളിലും ക്ലബ്ബുകൾ രൂപീകരിക്കാൻ സർക്കാർ തന്നെ മുൻകൈയെടുക്കുന്നു. കൂടാതെ അദ്ദേഹം സർക്കാറിന്റെ ഒരോ വികസന പ്രവർത്തനങ്ങളും എണ്ണി പറഞ്ഞുകൊണ്ട് വ്യക്തമാക്കി.

തുടർന്ന് ശ്യാം പ്രസാദ് അധ്യക്ഷത വഹിച്ച ചടങ്ങിൽ അക്ഷയ കലാ- കായി വേദി എക്സിക്യൂട്ടീവ് കമ്മിറ്റി അംഗം രമേഷ് സ്വാഗതം പറഞ്ഞു . മുഖ്യ സാന്നിധ്യമായ സി.പിഎം ഏരിയ കമ്മിറ്റി അംഗവും മുൻ വാർഡ് കൗൺസിലറുമായ പി.രാജനും അക്ഷയ രക്ഷാധികാരി ജി. സജി. കൃഷ്ണനും ലൂഥറൽ ചർച്ച് റവ: ജെ. ജസ്റ്റിൻ ജോസും ഓണ സന്ദേശം നൽകി.

EN 24 news ന്റെ മികച്ച റിപ്പോർട്ടറിനുള്ള അവാർഡിനെ തുടർന്ന് അക്ഷയ കലാ കായിക വേദിയുടെ സ്നേഹാദരവ് സജു.എസ് നെയ്യാറ്റിൻകരയ്ക്ക് നൽകി.

അക്ഷയ കലാ കായിക വേദിയുടെ സമ്മാന ധിനി നറുക്കെപ്പ് ഉദ്ഘാടനവും എം.എൽ. എ കെ. ആൻസലൻ നിർവഹിച്ചു.

കുട്ടികളുടെ വടം വലി മത്സരം ഡാൻസും നടത്തി രാത്രിയോടെ കലാസന്ധ്യയും അത്തമിളക്കലും ഈ വർഷ നെയ്യാറ്റിൻകരയിൽ വച്ചുതന്നെ ഏറ്റവും മികച്ച അക്ഷയ കലാ- കായിക വേദി നെയ്യാറ്റിൻകര നഗരസഭ പ്രഖ്യാപിക്കുകയും . ശേഷം അത്തമിളക്കലും തുമ്പിതുള്ളലോടെ അക്ഷയ കലാ – കായിക വേദിയുടെ ഓണാഘോഷത്തിന് സമാപനം കുറിച്ചു.

അക്ഷയ കലാ- കായിക വേദി ഭാരവാഹികളായ പ്രസിഡന്റ്‌.. ശ്യാം പ്രസാദ്
സെക്രട്ടറി – രാജേഷ്. G.S
ട്രഷറർ – ജോസ്
കൺവീനർമാർ : എം. രമേശ് പ്രേംകുമാർ, ജയ പ്രസാദ്
പ്രോഗ്രാം കൺവീനർ രാജേഷ് നെല്ലിവിള , അനി നെല്ലിവിള, മനോജ്. എം , മനോജ്. Hr എന്നിവർ ചടങ്ങിൽ പങ്കെടുത്തു

Leave a Reply

Your email address will not be published. Required fields are marked *